Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനവികതയുടെ മഹാകവിയായിരുന്ന അക്കിത്തത്തിന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചനം അറിയിച്ചു

മാനവികതയുടെ മഹാകവിയായിരുന്ന അക്കിത്തത്തിന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചനം അറിയിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗത്തിൽ നവയുഗം സാംസ്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനുഷ്യ ജീവിതത്തിന്റെ സംഘർഷങ്ങളും, മാനവ വിമോചന സ്വപ്നങ്ങളും, സ്വപ്നഭ്രംശവും കവിതയിൽ കോറിയിട്ട മാനവികതയുടെ മഹാകവിയായിരുന്നു അക്കിത്തമെന്ന് വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയായി എന്നാത്മാവിൽ ആയിരം സൗരമണ്ഡലം' എന്ന് ഹൃദയം കൊണ്ടെഴുതിയ മനുഷ്യസ്നേഹത്തിന്റെ കവിയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെ വിളംബരവും, ജീവിതയാഥാർഥ്യങ്ങളുടെ പരുക്കൻ മുഖങ്ങളും കാണിച്ചു തന്ന സൃഷ്ടികളാൽ മലയാള സാഹിത്യലോകത്തിന് അക്കിത്തം നല്കിയ മഹത്തായ സംഭാവനകൾ അനശ്വരമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി തുടങ്ങി, കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , മാതൃഭൂമി സാഹിത്യ പുരസ്‌കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠീ പുരസ്‌ക്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുന്നതായും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP