Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസ് തീർപ്പാക്കാതെ ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കരുതെന്ന് ബിലീവേഴ്‌സ് ചർച്ച്; പണം ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവർക്ക് നൽകേണ്ടതിന് പകരം കോടതിയിൽ കെട്ടിവച്ചത് നിയമവിരുദ്ധമെന്ന് ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ്; ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കേസ് തീർപ്പാക്കാതെ ശബരിമല വിമാനത്താവളത്തിനായി ഭൂമി  ഏറ്റെടുക്കരുതെന്ന് ബിലീവേഴ്‌സ് ചർച്ച്; പണം ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവർക്ക് നൽകേണ്ടതിന് പകരം കോടതിയിൽ കെട്ടിവച്ചത് നിയമവിരുദ്ധമെന്ന് ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ്; ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു ഉത്തരവ് ഇറക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഭൂമി ഏറ്റെടുക്കലിനെതിരെ ബിലീവേഴ്‌സ് ചർച്ചിനു വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. കേസ് തീർപ്പാക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആണ് ഹർജി നൽകിയത്. ശബരിമല വിമാനത്താവളത്തിനായി 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് റവന്യു സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ സർക്കാർ നടപടി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പണം ഭൂമിയുടെ ഉടമാവസ്ഥാവകാശമുള്ളവർക്ക് നൽകേണ്ടതിനു പകരം കോടതിയിൽ കെട്ടിവച്ചത് നിയമ വിരുദ്ധമാണ്. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതും നിയമ വിരുദ്ധമാകുമെന്നും അയന ചാരിറ്റബിൾ ട്രസ്റ്റ് വാദമുയർത്തി.

അതേ സമയം എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപാട്. ഉടമസ്ഥാവകാശം തെളിയിക്കാൻ കോടതി വിധിയുണ്ടോ എന്ന് നേരത്തെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വന്തം ഭൂമിയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതെന്തിനെന്നും കോടതി ചോദിച്ചിരുന്നു. ഭൂമിയുടെ വിലയല്ല, കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരമാണ് നൽകുന്നത് എന്നായിരുന്നു സർക്കാർ വാദം. ഇത് കോടതി തള്ളുകയായിരുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കായതിനാൽ കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവെയ്ച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

സർക്കാർ ഉത്തരവ് ഇങ്ങനെ

ഭൂമി ഏറ്റെടുക്കുവാൻ കോട്ടയം ജില്ലാ കളക്ടർക്ക് അനുവാദം നൽകിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്.ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂവകുപ്പിനാണെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ അവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക നിയമപ്രകാരം കോടതിയിൽ കെട്ടിവയ്ക്കണം. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ചാണ് ഈ നടപടി. സർക്കാരാണ് ഭൂമി ഏറ്റെടുക്കുന്നത് എന്നതിനാൽ നഷ്ടപരിഹാര തുക മുൻകൂട്ടി കെട്ടിവയ്‌ക്കേണ്ടതില്ല. വിധി എതിരായി വന്നാൽ നഷ്ടപരിഹാരത്തുക അപ്പോൾ നൽകിയാൽ മതി.

ശബരിമലയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിൽ നിന്ന് നേരത്തെ ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയാണെന്ന് നേരത്തെ എംജി രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP