Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോറൻസിക്കിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐ.ജി. നിർദ്ദേശിച്ചു; ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ ഐ.ജി. വാങ്ങിവെച്ചു; സെക്രട്ടറിയേറ്റ് തീപിടുത്തം അന്വേഷിക്കുന്ന ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി. ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ചെന്നിത്തല  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഫോറൻസിക്കിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐ.ജി. നിർദ്ദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.

ഫോറൻസിക്കിന്റെ റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതിയിൽ റിപ്പോർട്ട് കേടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐ.ജി. ഫോറൻസിക് വകുപ്പിലെ ഉന്നതോദ്യോഗ്‌സഥന്മാരോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി. കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ ഐ.ജി. വാങ്ങിവെച്ചു. ഫോറൻസിക്കിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിർദ്ദേശം നൽകി.

ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു. ഫോറൻസിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താൻ ഐ.ജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് ഐ.ജി. ഇപ്രകാരം പ്രവർത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഐ.ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. അതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയുമാണ്.

ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥനെ ഫോറൻസിക്കിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്. ഇന്നുവരെ ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഫോറൻസിക്കിൽ നിയമിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂർവവുമായി തെളിവുകൾ ശേഖരിക്കാനുള്ള സംവിധാനമാണ് ഫോറൻസിക്കിനുള്ളത്. ശാസ്ത്രജ്ഞർക്ക് പകരം പൊലീസ് ഉദ്യോഗസ്ഥർ ഡയറക്ടറേറ്റിലേക്ക് വന്നാൽ അതിന്റെ സ്വഭാവം നഷ്ടപ്പെടും. അതിനാൽ ഡി.ജി.പി.യുടെ കത്ത് സർക്കാർ തള്ളിക്കളയണം. ഫോറൻസിക് ഡയറക്ടർ വൊളണ്ടറി റിട്ടയർമെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. 2021 ജനുവരി വരെ സർവീസുള്ള ഡയറട്കർ ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചത് ഏതെങ്കിലും ഭീഷണിയുടെ പുറത്താണോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP