Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാർവതി അമ്മ പ്രസിഡന്റിന് പരാതി നൽകിയിരുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായും നടപടി എടുക്കുമായിരുന്നു;പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയിൽ പരാതി നൽകിയിട്ട് കാര്യമുണ്ടാകില്ല; സംഘനയുടെ പേര് കളയാനില്ല; അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന ശേഷം പാർവതിയുടെ രാജി പരിഗണിക്കുമെന്ന് ബാബുരാജ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ഇടവേള ബാബുവിന്റെ വിവാദ പരാമർശങ്ങളും, പാർവതിയുടെ രാജിയും ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് നടനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ആവശ്യമായ നടപടി എടുക്കുമെന്നും ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കിൽ അത് തെറ്റാണ്, ഒരിക്കലും സ്വീകരിക്കാൻ പറ്റാത്തതാണെന്നുമാണ് ഞങ്ങളിൽ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാൻ അവളോടൊപ്പമാണ്, ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങൾ പരിശോധിച്ച് കർശന നടപടി എടുക്കും', ബാബുരാജ് പറഞ്ഞു.

വിവാദ പരാമർശങ്ങളെ കുറിച്ച് ഇടവേള ബാബുവിനോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ, 'ട്വന്റി 20 എന്ന സിനിമയുടെ തുടർഭാഗത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താൻ ഇത് പറഞ്ഞതെന്നാണ് ഇടവേള ബാബു പറഞ്ഞത്. മറ്റൊരു കാര്യം, പ്ലാൻ ചെയ്ത സിനിമ ആ സിനിമയുടെ തുടർച്ചയല്ല എന്നതാണ്. കൂടാതെ, പല സിനിമകളിലും അമ്മ അംഗങ്ങളല്ലാത്ത അഭിനേതാക്കൾ ഉണ്ട്, ഞങ്ങളുടെ ഷോകളിൽ പോലും. അതിനാൽ, അത് പൂർണ്ണമായും നിർമ്മാതാവിന്റെ അല്ലെങ്കിൽ സംവിധായകന്റെ വിവേചനാധികാരമാണ്.'

വിവേചനാധികാരമാണ്.'സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി ഏതെങ്കിലും നിയമം നടപ്പാക്കിയിട്ടുണ്ടോ എന്ന് കഴിഞ്ഞ ദിവസം രേവതിയും പത്മപ്രിയയും ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന്, പരാതി ലഭിച്ചാൽ മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്നായിരുന്നു ബാബുരാജ് മറുപടി പറഞ്ഞത്. രാജിക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാർവതി അമ്മ പ്രസിഡന്റിന് പരാതി നൽകിയിരുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായും നടപടി എടുക്കുമായിരുന്നു. പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയിൽ പരാതി നൽകിയിട്ട് കാര്യമുണ്ടാകില്ല.

സംഘടനയുടെ പേര് കളങ്കപ്പെടരുതെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. കാരണം അമ്മയുടെ സഹായം നിരവധി പേർക്ക് ലഭിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ താരങ്ങളുടെ പോക്കറ്റിൽ നിന്നാണ് ഈ പണം വരുന്നത്.'സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യങ്ങൾ ചെയ്യുന്നതിൽ പലപ്പോഴും അമ്മ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന്, ഏഴോ എട്ടോ പേർക്ക് പുറമെ, അമ്മയിലുള്ള മറ്റുള്ളവർ അത്തരം ആരോപണങ്ങൾ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു നടൻ ചോദിച്ചത്.

'അതുകൊണ്ടാണ് ശരിയായ പ്രക്രിയയുണ്ടെന്ന് പറഞ്ഞത്. പാർവതി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ 'അമ്മ'യെ, എ.എം.എം.എ എന്ന് പരാമർശിക്കുന്നത് അവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങൾ അവരോടൊപ്പമാണെന്ന് അവർ മനസിലാക്കണം. കാര്യങ്ങൾ പരിഹരിക്കുന്നതിന് ചർച്ച വേണം. അതുകൊണ്ടാണ് ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരാൻ തീരുമാനിച്ചത്', ബാബുരാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP