Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവതിയായ ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ ബ്രാ ധരിക്കാതെ മാഗസിനിൽ കവർ ഗേളായി; കടുത്ത വിമർശനം ഉയർത്തി സോഷ്യൽ മീഡിയ; പിന്തുണയുമായി മേൽവസ്ത്രം ഉരിഞ്ഞ് സ്ത്രീകളും

യുവതിയായ ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ ബ്രാ ധരിക്കാതെ മാഗസിനിൽ കവർ ഗേളായി; കടുത്ത വിമർശനം ഉയർത്തി സോഷ്യൽ മീഡിയ; പിന്തുണയുമായി മേൽവസ്ത്രം ഉരിഞ്ഞ് സ്ത്രീകളും

സ്വന്തം ലേഖകൻ

യിടെ പുറത്തിറങ്ങിയ ഒരു മാസികയുടെ കവർ പേജിനായി അടിയിൽ ഒന്നും ധരിക്കാതെ ഒരു കറുത്ത ബ്ലേസർ മാത്രമായി ഫോട്ടോക്ക് പോസ് ചെയ്ത ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാദത്തിൽ അകപ്പെട്ടു. മദ്ധ്യവർത്തികളും ഇടതു അനുഭാവികളും കൂടിയുള്ള സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് സന്ന പ്രധാനമന്ത്രി ആയത്. ട്രെൻഡി എന്ന ഫാഷൻ മാസികയുടെ ഒക്ടോബർ ലക്കത്തിലെ മുഖചിത്രത്തിലാണ് സന്ന ത്രസിപ്പിക്കുന്ന പോസുമായി എത്തിയത്.

താഴത്തേക്ക് ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലേസറും അടിയിൽ ഒരു ബ്രാ പോലും ഇടാതെയും ഫോട്ടോക്ക് പോസ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി ആശാസ്യമല്ലെന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുകയാണ്. ഇത്തരത്തിൽ പോസ് ചെയ്ത ഒരു ചിത്രം മാസികയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനു താഴെയായാണ് വിമർശനങ്ങൾ വരുന്നത്. പ്രധാനമന്ത്രിയുടെ വിശ്വാസ്യത ഈ വസ്ത്രം നഷ്ടപ്പെടുത്തി എന്ന് ഒരാൾ കമന്റ് ഇട്ടപ്പോൾ, മറ്റു പലരും അതിനോട് യോജിക്കുകയായിരുന്നു.

എന്നാൽ സന്ന മാരിന്റെ ആരാധകർ, പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെ വന്ന് അവർക്കുള്ള പിന്തുണ അറിയിച്ചു. ഇതിൽ അധികവും സ്ത്രീകളാണ്. പ്രധാന മന്ത്രി ധരിച്ചതിനോട് സമാനമായ വസ്ത്രം ധരിച്ച അവരവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അയാം വിത്ത് സന്ന എന്ന ഹാഷ് ടാഗ് അവർ വൈറലാക്കി. ഇത്തരത്തിൽ ഇറക്കിവെട്ടിയ കഴുത്തുള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ആയിരക്കണക്കിന് ഫിന്നിഷ് സ്ത്രീകളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടത്.ഫിന്നിഷ് സ്ത്രീകളുടെ നല്ലൊരു മാതൃകയായ ഫിന്നിഷ് പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയർത്തുന്നവർ കപട സദാചാര വാദികളാണെന്നാണ് ഈ സ്ത്രീകൾ ഉയർത്തുന്ന വാദം.

പുരുഷമേധാവിത്വത്തിന്റെ വൃത്തികെട്ട സമ്പ്രദായം പൊളിച്ചെഴുതാൻ ധൈര്യം കാട്ടിയ വനിത എന്നും ഇവരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവരിക്കുന്നുണ്ട്. ഭാവിയിൽ മാസികകൾക്കായി പോസ് ചെയ്യുന്ന സ്ത്രീകൾ എല്ലാവരും തന്നെ ഇതുപോലുള്ള വസ്ത്രം ധരിക്കണമെന്നും അതിനാൽ, സ്ത്രീകളുടെ വിശ്വാസ്യത അവരുടെ വസ്ത്രധാരണത്തിലാണെന്ന ചിന്ത ഇല്ലാതെയാകുമെന്നും ചിലർ പറയുന്നു. നിരവധി സമൂഹമാറ്റങ്ങൾക്ക് പ്രേരകശക്തിയായ ഒരു മാതൃകാ വനിത എന്നാണ് കവർ പേജിൽ ഇവരെ വിശേഷിപ്പിക്കുന്നത്.

ചിലർ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് സ്ഥാനത്തിന് യോജിച്ചതല്ലെന്ന് കരുതുന്നുണ്ടാകാം എന്നാൽ കൊറോണയും അനുബന്ധ പ്രശ്നങ്ങളുമാണ് തന്റെ ഇപ്പോഴത്തെ പ്രശ്നം എന്ന് സന്ന പിന്നീട് ഇതിനെകുറിച്ചു നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. അധികാരത്തിൽ ഏറുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്ര തലവ ആയിരുന്നു ഇവർ. പിന്നീട് ആസ്ട്രിയയിൽ സെബാസ്റ്റ്യൻ കുസ് എന്ന 34 കാരൻ അധികാരമേൽക്കുന്നതുവരെ ഈ ബഹുമതി സന്നക്ക് തന്നെയായിരുന്നു.

ദീർഘകാലം തന്റെ പങ്കാളിയായിരുന്ന മാർക്കസ് റൈക്കൊനുമായി കഴിഞ്ഞ അഗസ്റ്റിലായിരുന്നു സന്ന വിവാഹിതയായത്. ഇവർക്ക് രണ്ടുവയസ്സുള്ള ഒരു പുത്രിയുമുണ്ട്. മാരിന്റെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ നാല്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. സ്വവർഗ്ഗ രതി ഇഷ്ടപ്പെടുന്ന മാതാവും അവരുടെ സ്ത്രീ സുഹൃത്തും ചേർന്ന ഒരു റെയിൻബോ കുടുംബത്തിലായിരുന്നു സന്ന വളർന്നത്. അവരുടേ കുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ വ്യക്തിയും സന്നയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP