Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശമെന്ന ചരിത്ര വിധിയുമായി സുപ്രീംകോടതി; നീതിപീഠത്തിന്റെ ഇടപെടൽ ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിൽ;ഭർത്താവിന്റെ ബന്ധുവീട്ടിൽ ഒരുമിച്ച് താമസിച്ചെങ്കിൽ പോലും ഇനി ഭർത്താവിന്റെ വീട്ടിൽ അവകാശം ലഭ്യം; കേരളത്തില കൂട്ടുകുടുംബവ്യവസ്ഥയിലും വിധി ബാധകം

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ഭർത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006-ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്.

ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്‌ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006-ലെ വിധി. എന്നാൽ, ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് മൂന്നംഗ ബെഞ്ചിന്റെ വിധി.

മകന്റെ ഭാര്യക്കെതിരേ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടെ അവർ തമ്മിൽ അകലുകയും വിവാഹമോചനക്കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ഭാര്യ ഗാർഹിക പീഡന പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് മകന്റെ ഭാര്യ താമസം ഒഴിയണമെന്ന് അഹൂജ ആവശ്യപ്പെട്ടത്.

ഹിന്ദു പിന്തുടർച്ച അവകാശ പ്രകാരം ഭാർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്ക് തുല്യ അവകാശമാണ് ഉള്ളത്. ഹിന്ദുക്കൾ, സിഖ്, ബുദ്ധ-ജൈനമതക്കാർ തുടങ്ങിയവർ ഈ നിയമത്തിനു കീഴിൽ വരുന്നു. ഈ നിയമമനുസരിച്ചു ഒരു വ്യക്തിയുടെ സ്വത്ത് രണ്ടായി തരംതിരിക്കുന്നു. പൂർവികസ്വത്തും സ്വയം ആർജിച്ച സ്വത്തും. ഒരു വ്യക്തി വില്പത്രമോ മറ്റോ തയ്യാറാക്കാതെ മരണപ്പെടുമ്പോൾ അയാളുടെ സ്വത്ത് അമ്മ, മകൾ, ഭാര്യ, സഹോദരി തുടങ്ങിയ സ്ത്രീകളായ അവകാശികൾക്ക് താഴെ പറയുംപോലെ ഭാഗിക്കുന്നു- ഇത്തരത്തിലാണ് ഹിന്ദു പിന്തുടർച്ച പ്രകാരം സ്ത്രികളുടെ സ്വത്ത് ഭാഗം വയ്ക്കൽ.
.
ഭാര്യ--ഭർത്താവിന്റെ സ്വത്തുക്കളിൽ തുല്യമായ ഒരു പങ്ക് ഭാര്യക്ക് അവകാശമുണ്ട്. മറ്റ് പങ്കാളികളില്ലെങ്കിൽ, മരിച്ച ഭർത്താവിന്റെ മുഴുവൻ സ്വത്തും അവകാശമായി ലഭിക്കാൻ ഭാര്യക്ക് പൂർണ്ണ അവകാശമുണ്ട്. ''ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 10 അനുസരിച്ച്, മരണപ്പെട്ടയാളുടെ വിധവ ഉൾപ്പെടെ എല്ലാ അവകാശികൾക്കും സ്വത്ത് വിതരണം നടക്കുന്നു.

പെണ്മക്കൾ-- ഈ നിയമമനുസരിച്ചു പിതാവിന്റെ പൂർവികസ്വത്തിൽ പെണ്മക്കൾക്കും ആണ്മക്കൾക്കും തുല്യ അവകാശമാണ്. വിവാഹിതരായ പെണ്മക്കൾക്കും ഇത് ബാധകമാണ്. എന്നാൽ സ്വയം ആർജിച്ച സ്വത്ത് പിതാവിന്റെ ഇഷ്ടത്തിനനുസരിച്ചു ആർക്കുവേണമെങ്കിലും നൽകാം.
അമ്മയും സഹോദരിയും--ഹിന്ദു നിയമമനുസരിച്ചു മരണപ്പെടുന്ന മകന്റെ സ്വത്തിൽ അമ്മക്കും അവകാശമുണ്ട്. എന്നാൽ സഹോദരിയായ സ്ത്രീക്ക് മറ്റു അവകാശികളാരും തന്നെ ഇല്ലെങ്കിൽ മാത്രമേ മരണപ്പെടുന്ന സഹോദരന്റെ സ്വത്ത് ലഭിക്കുകയുള്ളു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP