Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത് 17 മാസം മുമ്പ്; ഹേബിയസ് കോർപസ് ഹർജിയിൽ കാമുകന്റെ വീട്ടുകാർ പെടുമെന്നായപ്പോൾ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെടൽ; നാല് മാസം പ്രായമുള്ള കുട്ടിയുമായി എത്തി കോടതിക്ക് മുമ്പിൽ പറഞ്ഞത് പ്രവാസിയായ രേഖകളിലുള്ള ഭർത്താവിനേയും അച്ഛനേയും വേണ്ടെന്ന്; ഷൈബയും സന്ദീപും ഇനിയും ഒരുമിച്ച് കഴിയും; വടകരയിലെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ്

13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത് 17 മാസം മുമ്പ്; ഹേബിയസ് കോർപസ് ഹർജിയിൽ കാമുകന്റെ വീട്ടുകാർ പെടുമെന്നായപ്പോൾ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെടൽ; നാല് മാസം പ്രായമുള്ള കുട്ടിയുമായി എത്തി കോടതിക്ക് മുമ്പിൽ പറഞ്ഞത് പ്രവാസിയായ രേഖകളിലുള്ള ഭർത്താവിനേയും അച്ഛനേയും വേണ്ടെന്ന്; ഷൈബയും സന്ദീപും ഇനിയും ഒരുമിച്ച് കഴിയും; വടകരയിലെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ്

മറുനാടൻ മലയാളി ബ്യൂറോ

വടകര: ഒന്നര വർഷം മുമ്പ് വടകരയിൽനിന്ന് കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും പൊലീസിൽ കീഴടങ്ങിയത് ഒരുമിച്ച് ജീവതം തുടരാൻ കോടതികൾ തടസ്സമാകില്ലെന്ന നിയമോപദേശത്തെ തുടർന്നെന്ന് സൂചന. കുട്ടോത്ത് പഞ്ചാക്ഷരിയിൽ ഷൈബ(37), മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപ്(45) എന്നിവരാണ് പൊലീസ് അന്വേഷണം തുടരുന്നതിനിടെ കീഴടങ്ങിയത്. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചതിനെ തുടർന്ന് കോടതി വിട്ടയച്ചു. ഇതോടെ ഇവർക്കിനെ പൊലീസിനെ ഭയക്കാതെ ജീവിതം തുടരാം.

2019 മെയ്‌ 14 ന് വിദേശത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 13 വയസ്സുള്ള മകളോടൊത്ത് സ്വന്തം വീട്ടിെലത്തി മകളെ ഏൽപിച്ചശേഷം പോയതാണ് ഷൈബ. പിന്നീട് ഒരു വിവരവുമുണ്ടായില്ല. ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയുടെ ഭാഗമായി റൂറൽ എസ്‌പി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിച്ചിരുന്നു. സംഘം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കെണ്ടത്താനായില്ല.

ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച ഇരുവരും വടകര സ്‌റ്റേഷനിൽ കീഴടങ്ങിയത്. കോയമ്പത്തൂരിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. അവിടെ ജോലിയും ഉണ്ടായിരുന്നു. ഇരുവർക്കും നാലുമാസം പ്രായമായ കുട്ടിയുമുണ്ട്. വീട്ടമ്മയെയും ഗൾഫിൽനിന്നു മടങ്ങിയെത്തിയ യുവാവിനെയും കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരുന്നു. നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ റൂറൽ എസ്‌പി എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസ് അന്വേഷണം ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ഷൈമയും കാമുകനും പൊലീസിന് മുമ്പിലെത്തിയത്.

വിദേശത്തു പോകും മുൻപു ലോറി ഡ്രൈവറായിരുന്ന സന്ദീപ് ഗോവ, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ലോറിയുമായി പോകാറുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഷൈബയുടെ സഹോദരൻ വടകര പൊലീസിൽ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഷൈബയെ കാണാതായ ദിവസം ഖത്തറിൽ നിന്നു സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയെന്നു വ്യക്തമായിരുന്നു. പിന്നീട് ഇരുവരെക്കുറിച്ചും വിവരമുണ്ടായിരുന്നില്ല. ഒരു വർഷമായിട്ടും ഷൈബയെ കണ്ടെത്താത്തതിനെ തുടർന്ന് ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. സന്ദീപും പിതാവും ഷൈബയെ ഒരു വർഷമായി ബലമായി തടഞ്ഞുവച്ചിരിക്കയാണെന്നായിരുന്നു ഹർജിയിലെ പരാതി.

കേസ് പരിഗണിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ ജൂൺ 17നു പൊലീസിനു നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി, റൂറൽ എസ്‌പി, വടകര എസ്‌ഐ, സന്ദീപ്, പിതാവ് എന്നിവരാണു ഹർജിയിലെ എതിർകക്ഷികൾ. കാണാതാവുന്നതിനു മുൻപു ഷൈബ ബാങ്ക് അക്കൗണ്ടിൽ നിന്നു 30,000 രൂപ പിൻവലിച്ചതായും വിവാഹ ആൽബം ഉൾപ്പെടെയുള്ളവ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തിനു നൽകിയ 60 പവൻ ആഭരണത്തിൽ കൈവശമുണ്ടായിരുന്ന 20 പവനും 40 പവൻ വിറ്റു വാങ്ങിയ സ്ഥലത്തിന്റെ ആധാരവും ഷൈബ കൊണ്ടുപോയതായും പൊലീസ് സംശയിച്ചു. കാണാതാവുന്നതിനു മുൻപ് സന്ദീപ് വീടിന്റെ വായ്പാ കുടിശ്ശിക തീർക്കാൻ വൻ തുക സഹോദരന് അയച്ചുകൊടുത്തതായും പൊലീസിനു വിവരം ലഭിച്ചു.

സന്ദീപ് വിദേശത്ത് ജോലി ചെയ്യുമ്പോൾ നാട്ടിലെ സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയ ബൈക്ക് പിന്നീട് സുഹൃത്തിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയിരുന്നു. ഉടമ സ്ഥലത്തില്ലാതെ രേഖകൾ മാറ്റിയതിനെപ്പറ്റിയും പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് രണ്ടു പേരും പൊലീസിന് മുമ്പിൽ എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഷൈബയുടെ ഭർത്താവ് ഗിരീഷ് കുമാർ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. 2019 മെയ്‌ 14 മുതലാണ് ഷൈബയെ കാണാതാവുന്നത്.

അന്നേ ദിവസം രാവിലെ ഭർത്താവ് കല്ലേരി പൊന്മേരിപറമ്പിൽ വലിയ പറമ്പത്ത് ഗിരീഷ് കുമാറിന്റെ വീട്ടിൽ നിന്ന് മകളുമൊത്ത് സ്‌കൂട്ടറിൽ സ്വന്തം വീട്ടിലെത്തുകയും മകളെ വീട്ടിലാക്കിയശേഷം വടകര അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയുമായിരുന്നു. സഹോദരൻ ഷിബിൻ ലാൽ വടകര പൊലീസിൽ നൽകിയ പരാതിയിലാണ് സഹോദരിക്ക് വിവാഹത്തിന് മുമ്പ് സന്ദീപുമായി പ്രണയമുണ്ടായിരുന്നതായും വിദേശത്തുള്ള അയാളുടെ കൂടെയാണോ പോയതെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈബയ്‌ക്കൊപ്പം സന്ദീപിലേക്കും അന്വേഷണം എത്തിയത്. ഷൈബയെ കാണാതായ ദിവസം ഖത്തറിൽ നിന്ന് സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സന്ദീപ് വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിട്ടില്ല. ഇതും സംശയങ്ങൾക്ക് കരുത്ത് പകർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP