Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് ഇന്ന് പ്രവേശനം

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് ഇന്ന് പ്രവേശനം

സ്വന്തം ലേഖകൻ

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി തിരുനട തുറക്കും. ഭക്തർക്ക് ദർശനം നൽകുന്നതല്ലാതെ ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സന്നിധാനത്തേക്ക് ഇന്ന് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. കുംഭമാസ പൂജ കഴിഞ്ഞ് ഫെബ്രുവരി 18ന് നട അടച്ച ശേഷം ഇതുവരെ ഭക്തരെ പ്രവേശിപ്പിച്ചിട്ടില്ല.

നാളെ തുലാമാസപ്പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും. സന്നിധാനത്തേക്ക് 9, മാളികപ്പുറത്തേക്ക് 10 പേരുകളാണ് പട്ടികയിലുള്ളത്. മൂന്നു പേർ ഇരുപട്ടികയിലും ഉണ്ട്. നാളെ ഉഷഃപൂജയ്ക്കു ശേഷം തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, സ്‌പെഷൽ കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ സാന്നിധ്യത്തിൽ പന്തളം കൊട്ടാരത്തിലെ കൗഷിക് കെ.വർമ, ഋഷികേശ് വർമ എന്നിവർ നറുക്കെടുക്കും.

കോവിഡ് കാരണം കർശന നിയന്ത്രണത്തോടെയാണ് ഭക്തർക്ക് പ്രവേശനം. തുലാമാസ പൂജ 21 വരെയുണ്ട്. 250 പേർക്കാണ് ദിവസവും ദർശനം . പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത വർക്കു മാത്രമാണ് സന്നിധാനത്തേക്ക് അനുമതി . 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.അതിനു മുൻപുള്ളതാണെങ്കിൽ നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തണം. കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വിപുലമായ പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

മെഡിക്കൽ സർട്ടിഫിക്കറ്റം വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം ന്മ ശബരിമലയിൽ ഇന്ന് ആരംഭിക്കുന്ന തുലാമാസ പൂജകൾക്ക് എത്തുന്ന ഭക്തർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം മല കയറാൻ ശേഷിയുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണമെന്നു മുഖ്യമന്ത്രി. പമ്പയിൽ കുളിക്കാനായി ഷവറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർ സാനിറ്റൈസർ, മാസ്‌ക്, കയ്യുറകൾ എന്നിവ കരുതണം. കൂട്ടം ചേർന്നു സഞ്ചരിക്കാൻ പാടില്ല. വടശേരിക്കര, എരുമേലി വഴികളിലൂടെയാണു പ്രവേശനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. ഈ ആശുപത്രികളിൽ പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഡോക്ടർമാരെ ഇന്നു നിയമിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP