Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് പക്ഷം നേതാക്കളേയും പ്രവർത്തക്കരേയും കൂട്ടത്തോടെ കൂടെ കുട്ടാൻ പദ്ധതി ഒരുക്കി പിജെ ജോസഫ്; പഞ്ചായത്തിൽ കരുത്ത് തെളിയിച്ചാൽ എല്ലാം ശരിയാകുമെന്ന് കണക്കു കൂട്ടൽ; മുന്നണി പ്രവേശനം യാഥാർത്ഥ്യമായതോടെ എതിർപ്പു വേണ്ടെന്ന് വച്ച് സിപിഐ; സ്വയം അനുഭവിച്ചോളാൻ കേരളത്തിലെ നേതാക്കളോട് കോൺഗ്രസ് ഹൈക്കമാണ്ട്

ജോസ് പക്ഷം നേതാക്കളേയും പ്രവർത്തക്കരേയും കൂട്ടത്തോടെ കൂടെ കുട്ടാൻ പദ്ധതി ഒരുക്കി പിജെ ജോസഫ്; പഞ്ചായത്തിൽ കരുത്ത് തെളിയിച്ചാൽ എല്ലാം ശരിയാകുമെന്ന് കണക്കു കൂട്ടൽ; മുന്നണി പ്രവേശനം യാഥാർത്ഥ്യമായതോടെ എതിർപ്പു വേണ്ടെന്ന് വച്ച് സിപിഐ; സ്വയം അനുഭവിച്ചോളാൻ കേരളത്തിലെ നേതാക്കളോട് കോൺഗ്രസ് ഹൈക്കമാണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്കു മാറിയതോടെ യുഡിഎഫിൽ ശക്തി തെളിയിക്കാൻ പഞ്ചായത്ത് തലത്തിൽ ആളെപ്പിടിക്കാൻ പി.ജെ.ജോസഫ് വിഭാഗം ശ്രമം തുടങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള ജോസ് വിഭാഗത്തിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും അടുപ്പിക്കാനാണ് നീക്കം. അതിനിടെ ജോസ് കെ മാണിയുടെ നിലപാട് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാണ്ട്. യുഡിഎഫിന് ഇത് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വലിയ പിഴവ് സംഭവിച്ചെന്നും അവർ വിലയിരുത്തുന്നു.

ജോസ് പക്ഷം നേതാക്കളേയും പ്രവർത്തകേയും കൂട്ടത്തോടെ കൂടെ കുട്ടാൻ പദ്ധതി ഒരുക്കി പിജെ ജോസഫ് ഈ പ്രതിസന്ധിയെ മറികടക്കാനാണ് ശ്രമിക്കുന്നത്. ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പാണ്. ഈ സമയം കോട്ടയത്തെ പഞ്ചായത്തുകളിൽ കരുത്ത് തെളിയിച്ചാൽ എല്ലാം ശരിയാകുമെന്ന് കണക്കു കൂട്ടിയാണ് പിജെ ജോസഫിന്റെ യാത്ര. അതിനിടെ മുന്നണി പ്രവേശനം യാഥാർത്ഥ്യമായതോടെ എതിർപ്പു വേണ്ടെന്ന് വച്ച് സിപിഐ നിലപാട് എടുത്തു കഴിഞ്ഞു. ജോസ് കെ മാണിയോട് എല്ലാ അർത്ഥത്തിലും സഹകരിക്കും. ഗുണപരമായ മാറ്റം കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഉണ്ടാക്കാനാകും സിപിഐയുടേയും ശ്രമം. അതിനിടെയാണ് സ്വയം അനുഭവിച്ചോളാൻ കേരളത്തിലെ നേതാക്കളോട് കോൺഗ്രസ് ഹൈക്കമാണ്ട് വിശദീകരിക്കുന്നതും.

സംസ്ഥാനത്ത് അണികളുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ്. പിജെയ്‌ക്കൊപ്പം നേതാക്കളും. ഇത് അറിയാമായിരുന്നിട്ടും പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിയെ പിണക്കിയത് ശരിയല്ലെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ വിലയിരുത്തൽ. ദേശീയ തലത്തിൽ യുപിഎ മുന്നണിയിലാണ് ജോസ് കെ മാണി. ഇത് പോലും കേരളത്തിലെ നേതാക്കൾ പരിഗണിക്കാത്തതിന്റെ അമർഷവും ഹൈക്കമാണ്ടിനുണ്ട്. വ്യക്തി താൽപ്പര്യത്തിനായി കോൺഗ്രസ് താൽപ്പര്യങ്ങളെ ബലികൊടുത്തുവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളത്തിൽ കേരളാ കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊന്നും കോൺഗ്രസ് ഹൈക്കമാണ്ട് ഇനി മുന്നിട്ടിറങ്ങില്ല.

ഇക്കാര്യം ജോസഫിനും അറിയാം. കരുത്ത് കാട്ടേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എങ്കിൽ മാത്രമേ കൂടതൽ നിയമസഭാ സീറ്റുകൾ പോലും ചോദിക്കാനാകൂ. അതുകൊണ്ട് വാശിയിലാണ് ജോസഫ്. ഈ സാഹചര്യത്തിലാണ് പരമാവധി ജോസ് പക്ഷക്കാരെ അടർത്തിയെടുക്കാനുള്ള ശ്രമം. യുഡിഎഫ് വികാരം ചർച്ചയാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമം. ഫ്രാൻസിസ് ജോർജാണ് ഇതിന് മുന്നിൽ നിൽക്കുന്നതും. കേരള കോൺഗ്രസ് മുൻപ് വിജയിച്ചിരുന്ന എല്ലാ സീറ്റുകളിലും വിജയിക്കുക ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ ശക്തിപ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ മുതൽക്കൂട്ടാകുമെന്നു ജോസഫ് വിഭാഗം കരുതുന്നു.

പാലാ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കുമെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലാ നിയോജക മണ്ഡലം കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും അവിടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വിഭാഗത്തിൽ നിന്നു വേണമെന്നുമാണ് ജോസഫിന്റെ നിലപാട്. ജോസ് കെ.മാണി രാജിവച്ചതോടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പ്രതികരിക്കാൻ പി.ജെ.ജോസഫ് തയാറായില്ല. മുൻപും താൻ രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചിട്ടില്ലായിരുന്നു എന്നും ജോസഫ് പറഞ്ഞുകഴിഞ്ഞു.

ജോസ് കെ.മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് പി.ജെ.ജോസഫ് പറയുന്നു. ജോസിന്റെ തീരുമാനം അണികൾ ഉൾക്കൊള്ളില്ല. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തിൽ മധ്യതിരുവിതാംകൂറിൽ കൂടുതൽ ശ്രദ്ധിക്കാൻ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാൻ 23ന് എറണാകുളത്ത് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.

38 വർഷം നീണ്ട ബാന്ധവം ഉപേക്ഷിച്ച ജോസ് കെ മാണി യുഡിഎഫ് വിടുന്നതോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യത്തിൽ മാറ്റം വരുകയാണ്. യഥാർത്ഥ കേരള കോൺഗ്രസായി പിജെ ജോസഫ് വിഭാ?ഗത്തെയാണ് കോൺഗ്രസും ലീ?ഗും പരിഗണിക്കുന്നത്. അതാണ് ജോസ് കെ മാണിയുടെ പടിയിറക്കത്തിന് ഇപ്പോൾ കാരണമായത്. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെ കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന പല പ്രശ്‌നങ്ങൾ അവസാനിക്കുകയും ചില പുതിയ തർക്കങ്ങൾ ആരംഭിക്കുകയുമാണ്. രണ്ടില ചിഹ്നത്തിന് വേണ്ടി പിജെ ജോസഫുമായി നടത്തുന്ന പോരാട്ടം ജോസ് എൽഡിഎഫിലെത്തിയാലും അതേ തീവ്രതയോടെ തുടരും.

എന്നാൽ ഇടതു മുന്നണിയിൽ എല്ലാം ജോസ് കെ മാണിക്ക് അനുകൂലമാണ്. സിപിഐയുടെ എതിർപ്പ് മാറിയതോടെ കാഞ്ഞിരപ്പള്ളിയും അവർക്ക് തന്നെ കിട്ടും. ജോസ് പക്ഷത്തിന് രാജ്യസഭാ സീറ്റും നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP