Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് കണ്ടെത്തൽ; പ്രതീക്ഷ നൽകുന്നത് രണ്ട് ഡിഓക്‌സി ഡി ഗ്ലൂക്കോസ് ഓറൽ പൗഡറുകൾ; മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നിർദ്ദേശിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ

കാൻസർ മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് കണ്ടെത്തൽ; പ്രതീക്ഷ നൽകുന്നത് രണ്ട് ഡിഓക്‌സി ഡി ഗ്ലൂക്കോസ് ഓറൽ പൗഡറുകൾ; മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നിർദ്ദേശിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാൻസറിനെതിരെ ഇന്ത്യ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്നു കണ്ടെത്തൽ. കാൻസർ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടയുന്ന രണ്ട് ഡിഓക്‌സിഡിഗ്ലൂക്കോസ് ഓറൽ പൗഡറാണ് (2ഡിജി) പ്രതീക്ഷ നൽകുന്നത്. മരുന്ന് 40 പേരിൽ നടത്തിയ പ്രാഥമിക പഠനം വിജയകരമായി. കൂടുതൽ പേരിൽ നടത്തേണ്ട മൂന്നാംഘട്ട പരീക്ഷണത്തിനു നിർദ്ദേശിച്ചിരിക്കുകയാണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ).

മരുന്ന് ഉൽപാദനത്തിനും വിതരണത്തിനും അപേക്ഷ നൽകിയ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണു മൂന്നാംഘട്ട പരീക്ഷണം നടത്തുക. കാൻസർ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടയുന്നതോടെ കാൻസർ ബാധിച്ച കോശങ്ങൾ നശിക്കും. കാൻസർ ചികിത്സയിലും ഈ മരുന്നിന് അന്തിമ അനുമതിയായിട്ടില്ല.

അതേസമയം ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണത്തിലും മാറ്റങ്ങൾ വരും. സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ അപേക്ഷ ഡിസിജിഐ സമിതി അംഗീകരിച്ചു. പല രോഗാവസ്ഥയുള്ളവരെയും വിവിധ പ്രായക്കാരെയും കൂടി പരീക്ഷണത്തിന്റെ ഭാഗമാക്കാനാണു ശ്രമം. മാറ്റങ്ങൾ വ്യക്തമാക്കി പുതിയ ട്രയൽ പ്രോട്ടോക്കോൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഹൈസ്പീഡ് ഓക്‌സ്ഫഡ്
ലണ്ടൻ: അഞ്ച് മിനിറ്റിനുള്ളിൽ ഫലം കിട്ടുന്ന ആന്റിജൻ പരിശോധനാ സംവിധാനവുമായി ഓക്‌സ്ഫഡ് സർവകലാശാല. നിലവിൽ കേരളത്തിലടക്കമുള്ള ആന്റിജൻ ടെസ്റ്റിനെക്കാൾ സൂക്ഷ്മതയുണ്ടെന്നതും നേട്ടം. അടുത്തവർഷം ആദ്യം വിപണിയിലെത്തിക്കാനാണു ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP