Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിക്‌സറുകൾ പറത്തുന്നതിൽ മത്സരിച്ച് ക്യാപ്റ്റൻ രാഹുലും യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലും; അവസാന ഓവറിൽ ഗെയിലിന്റെ നാടകീയ റണ്ണൗട്ടും പൂരാന്റെ അവസാന പന്തിലെ സിക്‌സുമായി ത്രില്ലർ; ബാംഗ്ലൂരിനെ എട്ട് റൺസിന് തോൽപിച്ച് പഞ്ചാബ്; ജയം തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം

സിക്‌സറുകൾ പറത്തുന്നതിൽ മത്സരിച്ച് ക്യാപ്റ്റൻ രാഹുലും യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലും; അവസാന ഓവറിൽ ഗെയിലിന്റെ നാടകീയ റണ്ണൗട്ടും പൂരാന്റെ അവസാന പന്തിലെ സിക്‌സുമായി ത്രില്ലർ; ബാംഗ്ലൂരിനെ എട്ട് റൺസിന് തോൽപിച്ച് പഞ്ചാബ്; ജയം തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അവസാന പന്തിൽ സിക്‌സ് അടിച്ച് പൂരാൻ ഗെയിലും രാഹുലും തുടങ്ങി വച്ചത് പൂർത്തിയാക്കി. അവസാന ഓവറിൽ നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചത് ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചാഹൽ. ആറ് പന്തിൽ പഞ്ചാബിന് വേണ്ടിയിരുന്നത് വെറും രണ്ടും റൺസ്. ആദ്യ രണ്ടു പന്തുകളും ഡോട്ട് ബോളുകൾ. മൂന്നാം പന്തിൽ ബോൾ തട്ടിയിട്ട ശേഷം ഗെയ്ൽ ഓടി. ഒരു റൺസ്, സ്‌കോർ ടൈയായി. നാലാം പന്ത് നേരിടുന്നത് ക്യാപ്റ്റൻ കെ.എൽ.രാഹുൽ. രാഹുൽ നീട്ടിയടിച്ച പന്ത് വാഷിങ്ടൻ സുന്ദറിന്റെ കൈകളിലേക്ക്. റൺസില്ല, സമ്മർദത്തിന്റെ നിമിഷങ്ങൾ. പഞ്ചാബിന് വേണ്ടത് രണ്ടു പന്തിൽ 1 റൺസ്.അഞ്ചാം പന്ത് കവറിലേക്ക് അടിച്ചിട്ട് രാഹുൽ സിംഗിൾ എടുക്കാനായി ഓടിയെങ്കിലും മറുവശത്ത് ഗെയ്ലിന്റെ ഓട്ടം പിഴച്ചു. റണ്ണൗട്ട്.

ഗെയിലിന്റെ റണ്ണൗട്ടോടെ പഞ്ചാബ് തലകുനിക്കേണ്ടി വരുമെന്ന ഘട്ടത്തിലായിരുന്നു പൂരാന്റെ അവസാന പന്തിലെ സിക്‌സർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 31ാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഇത് പിന്തുടർന്ന കിങ്‌സ് പഞ്ചാബ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയാണ് വിജയിച്ചത്. ലോകേഷ് രാഹുൽ 48 പന്തിൽ 61 റൺസും, ക്രിസ് ഗെയിൽ 45 പന്തിൽ 53 റൺസും സ്വന്തമാക്കി.

ബാംഗ്ലൂരിന്റെ തുടക്കം ഗംഭീരമായെങ്കിലും, മുരുഗൻ അശ്വിന്റെ സ്പിന്നിൽ കുഴങ്ങി. അഞ്ചാമത്തെ ഓവറിൽ വിരാട് കോഹ്ലി എത്തിയതോടെ ബാംഗ്ലൂർ ഉഷാറായി. 39 പന്തിൽ 48 റൺസ് നേടിയ കോഹ്ലി ഒഴിച്ചാരും തിളങ്ങിയതുമില്ല.

പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ആരോൺ ഫിഞ്ച് (18 പന്തിൽ 20), ദേവ്ദത്ത് പടിക്കൽ (12 പന്തിൽ 18) എന്നിവർ ചേർന്നു മികച്ച തുടക്കം ബാംഗ്ലൂരിന് നൽകിയതെങ്കിലും കൂട്ടുകെട്ട് കെട്ടിപ്പടുക്കാനായില്ല.. തുടർച്ചയായ അഞ്ച് തോൽവികൾക്കു ശേഷമാണ് രാഹുലിന്റെയും സംഘത്തിന്റെയും ജയം. ഇതോടെ എട്ടു കളികളിൽനിന്ന് രണ്ടു ജയത്തോടെ പഞ്ചാബിന് 4 പോയിന്റായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP