Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിൽ മുൻ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു; പി വെട്രിവേൽ മരണമടഞ്ഞത് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

തമിഴ്‌നാട്ടിൽ മുൻ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു; പി വെട്രിവേൽ മരണമടഞ്ഞത് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് ആർ കെ നഗർ മുൻ എംഎൽഎയും ശശികല പക്ഷത്തെ മുതിർന്ന നേതാവുമായ പി വെട്രിവേൽ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 59 വയസായിരുന്നു. കടുത്ത ശ്വാസതടസം ഉണ്ടായതോടെ ഈ മാസം ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു. എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിൻവലിച്ചതിന് അയോഗ്യരാക്കപ്പെട്ട 18 എംഎൽഎമാരിൽ ഒരാളാണ് വെട്രിവേൽ. ടി ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം ട്രഷറർ കൂടിയാണ്. ശശികലയുടെ വിശ്വസ്ഥരിൽ ഒരാളാണ്. രണ്ടാഴ്ച മുമ്പ് ശശികലപക്ഷത്തിന്റെ നിർണായക യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP