Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. വട്ടപ്പാറ കുഴനാട് കല്ലയം വട്ടവിള പഴവിള വീട്ടിൽ ബാബുക്കുട്ടൻ എന്ന ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ലളിതയെയാണ് കൊലപ്പെടുത്തിയത്. പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി കെ. ബിജു മേനോൻ വിധിന്യായത്തിൽ വ്യക്തമാക്കി.

ഹീനകൃത്യം ചെയ്ത പ്രതി പ്രൊബേഷൻ ഓഫന്റേഴ്സ് നിയമത്തിൽ വിവക്ഷിക്കുന്ന നല്ല നടപ്പിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പിഴത്തുക റവന്യൂ റിക്കവറി പ്രകാരം ഈടാകുന്ന പക്ഷം ലളിതയുടെ ആശ്രിതർക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും മതിയായ തുക ആശ്രിതരുടെ ഭാവി നന്മക്കായി നൽകാനും ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

2010 നവംബർ 3 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ ചാരിത്ര ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച് പ്രതി വഴക്കുണ്ടാക്കി. ഇത് കേട്ട മകൻ പിതാവിനെ ചോദ്യം ചെയ്തപ്പോൾ മകനെ പ്രതി വീട്ടിൽ നിന്നിനിറക്കി വിടുകയായിരുന്നു. മകൻ ഒരു ബന്ധുവീട്ടിൽ പോകുകയും ചെയ്തു. തുടർന്ന് നടന്ന വഴക്കിൽ പ്രതി വീട്ടു വരാന്തയിൽ കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ വിളക്കെടുത്ത് ഭാര്യയുടെ മുഖത്ത് എറിഞ്ഞു. വിളക്കിൽ നിന്നും മണ്ണെണ്ണ ശരീരമാസകലം വീണ് ഗുരുതരമായി പൊള്ളലേറ്റ ലളിതയുടെ നിലവിളി കേട്ടെത്തിയ സ്ഥലവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിസയിലിരിക്കെ മൂന്നാം നാൾ നവംബർ 6 ന് മരണത്തിന് കീഴടങ്ങി.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. വട്ടപ്പാറ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രൊസിക്യൂഷന് വേണ്ടി പ്രൊസിക്യൂട്ടർ കെ.ഒ. അശോകൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP