Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ അഗ്രി-ബിസിനസ് എക്സ്പോ-2020 ന് തുടക്കമായി; അമ്പതിലേറെ പ്രദർശകർ; എല്ലാ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സന്ദർശകർ; വെള്ളിയാഴ്ച ആറ് ടെക്‌നിക്കൽ സെഷൻ; മേള ഒക്ടോ. 18-ന് സമാപിക്കും

കൊച്ചിയിൽ അഗ്രി-ബിസിനസ് എക്സ്പോ-2020 ന് തുടക്കമായി; അമ്പതിലേറെ പ്രദർശകർ; എല്ലാ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സന്ദർശകർ; വെള്ളിയാഴ്ച ആറ് ടെക്‌നിക്കൽ സെഷൻ; മേള ഒക്ടോ. 18-ന് സമാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാർഷികമേഖലയ്ക്കായി വിർച്വലായി നടക്കുന്ന അഗ്രി-ബിസിനസ് എക്സ്പോ 2020-യ്ക്ക് തുടക്കമായി. മേള ഒക്ടോബർ 18ന് സമാപിക്കും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ഐഎഎസ് മേള ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസ്ലർ ഡോ ആർ ചന്ദ്രബാബു, ക്രൂസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിച്ചു. ബംഗ്ലാദേശ് കൃഷി വകുപ്പ് മുൻ സെക്രട്ടറി ഡോ അൻവർ ഫാറൂഖ്, അഗ്രി മെഷിനറി നിർമ്മാതാക്കളുടെ സംഘടനയായ അമ്മ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാജ്കുമാർ അറുമുഖം, നേപ്പാൾ എഫ്എൻസിസിഐ വൈസ് പ്രസിഡന്റ് കിഷോർ കുമാർ പ്രധാൻ, നാർക് കൗൺസിൽ അംഗം ഡോ യമുന ഖാലെ, ശ്രീലങ്കയിലെ അഗ്രി മെഷീനറി നിർമ്മാതാക്കളുടെ സംഘടനയായ അഗ്മയുടെ പ്രസിഡന്റ് ലസന്ത തുടങ്ങിയവർ വിവിധ ടെക്നിക്കൽ സെഷനുകളിൽ പങ്കെടുത്തു.

രണ്ടാം ദിവസമായ ഇന്ന് (ഒക്ടോ 16) കിൻഫ്രാ എംഡി സന്തോഷ് കോശി തോമസ്, ഐസിഎആർ-സിഫ്റ്റ് സയന്റിസ്റ്റ് ഡോ ശ്രീലക്ഷ്മി കെ, ഇന്ത്യൻ ഡെയറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഗീവർഗീസ്, കേരള കാർഷിക സർവകലാശാലയിലെ ഡോ കെ പി സുധീർ, ഐസിഎആർ-സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ജോർജ് നൈനാൻ, റെപ്യൂട്ട് എൻജിനേയേഴ്സ് എംഡി ദിനേഷ് നമ്പ്യാർ എന്നിവർ വിവിധ ടെക്നിക്കൽ സെഷനുകളിൽ സംസാരിക്കും.

കോവിഡ് ഭീഷണി നിലനിൽക്കെ ഓൺലൈനായാണ് മേള നടക്കുന്നതെങ്കിലും ലോഗിൻ ചെയ്യുന്ന സന്ദർശകന് സാധാരണ ഒരു പ്രദർശനം കാണുന്ന തരത്തിൽ വിസ്മയകരമായ ദൃശ്യാനുഭവമാണ് www.agriexpo.coevento.in എന്ന സൈറ്റിൽ നടക്കുന്ന മേള സമ്മാനിക്കുന്നത്. ലോഗിൻ ചെയ്യുമ്പോൾ എത്തുന്ന ലാൻഡിങ് പേജ് ഒരു എക്സ്പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് ഇടത്തും വലത്തും കാണാവുന്ന ഹാളുകളിലേയ്ക്ക് പ്രവേശിക്കാം. രണ്ടു ഹാളുകളിലുമായി സാധാരണ പ്രദർശനങ്ങളിലെ പവലിയനുകൾ പോലെയാണ് പ്രദർശകരുടെ വിർച്വൽ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിർച്വൽ ബൂത്തുകളിലും ഇടത്തു വശത്ത് ബ്രോഷറുകൽ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും നടുവിൽ വിഡിയോയുമുണ്ട്. ലൈവ് ചാറ്റിംഗാണ് മറ്റൊരു സവിശേഷത.

നെൽക്കൃഷിക്കാവശ്യമായ എല്ലാ ആധുനിക യന്ത്രസാമഗ്രികളും അവതരിപ്പിക്കുന്ന റെഡ്ലാൻഡ്സ്, വിവിധ കാർഷിക മേഖലകൾക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന തൃശൂർ മണ്ണുത്തിയിലെ കാവുങ്കൽ അഗ്രോടെക് തുടങ്ങിയ സ്ഥാപനങ്ങളുടെ ബൂത്തുകളാണ് അഗ്രോ-ബിസിനസ് എക്സ്പോയുടെ പ്രധാന സവിശേഷതകൾ. മിൽമയുടെ വിർച്വൽ ബൂത്തിൽ രോഗപ്രതിരോധം ലക്ഷ്യമിട്ട് വിപണിയിലിറക്കിയ പുതിയ ഉൽപ്പന്നമായ ഗോൾഡൻ മിൽക്ക് പരിചയപ്പെടുത്തുന്നുണ്ട്. രണ്ടു ഹാളുകൾക്കും നടുവിലുള്ള ഓഡിറ്റോറിയത്തിലാണ് ടെക്നിക്കൽ സെഷനുകൾ അരങ്ങേറുന്നത്.

കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോൽപ്പാദനം, ഭക്ഷ്യോൽപ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ നിന്നുമുള്ള 50-ലേറെ സ്ഥാപനങ്ങളും ബ്രാൻഡുകളും അണിനിരക്കുന്ന എക്സോപോയുടെ ആദ്യദിനം തന്നെ ആയിരത്തോളം സന്ദർശകർ എത്തിയെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളർച്ച തുടരുന്ന അപൂർവം മേഖലകളിലൊന്നാണ് കാർഷികരംഗം എന്നതു കണക്കിലെടുത്താണ് ഇത്തരമൊരു പ്രദർശനം ഓൺലൈനായി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കർഷകർ, ബിസിനസ്സുകാർ, കാർഷികോൽപ്പന്ന വിതരണക്കാർ, സർക്കാർ വകുപ്പ് പ്രതിനിധികൾ, കാർഷിക സർവകലാശാലാ വിദ്യാർത്ഥികൾ, കൃഷി ഓഫീസർമാർ തുടങ്ങി വലിയൊരു വിഭാഗം ആളുകൾ മേള സന്ദർശിക്കുന്നുണ്ട്.

കഴിഞ്ഞ പത്തു വർഷമായി കൊച്ചിയിൽ ഫുഡ്ടെക് കേരള സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ക്രൂസ് എക്സ്പോയാണ് മേളയുടെ സംഘാടകർ. കൊച്ചിക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം, മാലി എന്നിവിടങ്ങളിലും എക്സ്പോകൾ സംഘടിപ്പിച്ചു വരുന്ന സ്ഥാപനമാണ് ക്രൂസ്. പ്രധാനമായും ഫുഡ്, ഫുഡ് പ്രോസസിങ്, പാക്കേജിങ്, അഗ്രോ ബിസിനസ്, ആതിഥേയ വ്യവസായം ഇൻഡ്സ്ട്രിയൽ ടെക്നോളജി മേഖലകളിൽ എന്നിവയിലാണ് ക്രൂസ് എക്സ്പോകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് കഴിവു തെളിയിച്ച ഒരു കൂട്ടം പ്രൊഫഷനലുകളുടെ പിന്തുണയാണ് പന്ത്രണ്ടു വർഷം കൊണ്ട് ദക്ഷിണേന്ത്യയിലെ പ്രമുഖ എക്സിബിഷൻ സംഘാടകരായി വളർന്ന ക്രൂസിന്റെ പിൻബലം.

For more details contact:

Organisers:
CRUZ EXPOS
Chingam, K. P. Vallon Road
Kadavanthra, Kochi - 682 020. India
Mob: +91 8893304450, 8089304450
mail: [email protected], [email protected]
http://agriexpo.coevento.in

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP