Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐഎൻഎസ് സിന്ധുവീർ മുങ്ങിക്കപ്പൽ മ്യാന്മാറിന്; ചൈനയുടെ സമുദ്ര അധിനിവേശത്തിന് അടി കൊടുക്കാൻ ഇന്ത്യ വടി നൽകുന്നത് ഇങ്ങനെ

ഐഎൻഎസ് സിന്ധുവീർ മുങ്ങിക്കപ്പൽ മ്യാന്മാറിന്; ചൈനയുടെ സമുദ്ര അധിനിവേശത്തിന് അടി കൊടുക്കാൻ ഇന്ത്യ വടി നൽകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മ്യാന്മറുമായി നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മ്യാന്മറിന് ഇന്ത്യ മുങ്ങിക്കപ്പൽ കൈമാറും. ഇന്ത്യയുടെ ഐഎൻഎസ് സിന്ധുവീർ എന്ന കപ്പലാണ് മ്യാന്മാറിന് നൽകുന്നത്. മ്യാന്മാർ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎൻഎസ് സിന്ധുവീർ എന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യൻ സമുദ്രമേഖലയിൽ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കു തടയിടുന്നതിനായാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഐഎൻഎസ് സിന്ധുവീർ കൈമാറുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതിനൊപ്പം പ്രതിരോധം, വ്യാപാരം, വികസന പദ്ധതികൾ, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഇതിനോടകം തന്നെ സഹകരണം ശക്തമാക്കിയിട്ടുണ്ട്. മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചിയുമായി കരസേനാമേധാവി എം.എം. നരവനെ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ള, ഇന്ത്യൻ സ്ഥാനപതി സൗരഭ് കുമാർ എന്നിവർ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുങ്ങിക്കപ്പൽ കൈമാറാനുള്ള നടപടികൾ ആരംഭിച്ചത്. പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ധാരണ ആയിരുന്നു. തോക്കുകൾ, ടാങ്കുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തുടങ്ങിയവ മ്യാന്മാർ സൈന്യത്തിന് നൽകും.

1988-ൽ റഷ്യയിൽ നിന്നു വാങ്ങിയ മുങ്ങിക്കപ്പലാണ് ഐഎൻഎസ് സിന്ധുവീർ. മ്യാന്മറിലെ നാവികസേനാംഗങ്ങൾക്കു വിശാഖപട്ടണത്ത് ഇന്ത്യ പരിശീലനം നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിൽ സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ മ്യാന്മറുമായുള്ള ചങ്ങാത്തം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP