Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി കടലാസു കഷ്ണങ്ങൾ ചുരുട്ടിപ്പിടിച്ചു നടക്കേണ്ടാ.. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാൻ ഈ ആപ്പ് മാത്രം മതി; സൗദിയിലെ പുതിയ തവക്കൽന ആപ്ലിക്കേഷനെ അറിയാം

ഇനി കടലാസു കഷ്ണങ്ങൾ ചുരുട്ടിപ്പിടിച്ചു നടക്കേണ്ടാ.. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാൻ ഈ ആപ്പ് മാത്രം മതി; സൗദിയിലെ പുതിയ തവക്കൽന ആപ്ലിക്കേഷനെ അറിയാം

സ്വന്തം ലേഖകൻ

റിയാദ്: ഒരാൾ തനിക്കു കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നു തെളിയിക്കാൻ നിരവധി കടലാസ് രേഖകൾ എപ്പോഴും കൊണ്ടു നടക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ സൗദിയിൽ. എന്നാൽ ഇനി മുതൽ അങ്ങനെയൊന്നിന്റെ ആവശ്യമേ ഇല്ല. കൊറോണാ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നു തെളിയിക്കാൻ ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് പ്രവർത്തിപ്പിച്ചാൽ മാത്രം മതി.

തവക്കൽനാ എന്ന ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് ആപ്പ് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായി കൊറോണ വൈറസ് അണുബാധ കണ്ടെത്തുന്നതിനുള്ള ആധികാരിക ഇലക്ട്രോണിക് മാർഗമായി തവക്കൽന ആപ്ലിക്കേഷനെ ജൂൺ 15 ലെ രാജകീയ ഉത്തരവ് പ്രകാരമാണ് അംഗീകരിച്ചത്. ഇതിനോട് ചേർന്നാണ് ആരോഗ്യസ്ഥിതി തെളിയിക്കാൻ തവക്കൽനാ ആപ്പ് മാത്രം മതിയാകുമെന്ന പ്രഖ്യാപനവും എത്തിയിരിക്കുന്നത്.

കർഫ്യു സമയത്തെ സേവനങ്ങൾ അനായാസമാക്കുന്നതിനും പുറത്തിറങ്ങാനുള്ള അനുമതി തേടുന്നതിനുമായിരുന്നു ആദ്യഘട്ടത്തിൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥോറിറ്റി തവക്കൽനാ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മെഡിക്കൽ അപ്പോയിന്റ്മെന്റുകളും ഡെലിവറി ആവശ്യങ്ങൾക്കും കർഫ്യൂ കാലയളവിൽ അവരുടെ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ അനുമതികൾ നേടാൻ പ്രാപ്തരാക്കിയിരുന്നു.

ഇത് അണുബാധകളുടെ എണ്ണം സംബന്ധിച്ച് തത്സമയവും നേരിട്ടുള്ള വിവരങ്ങളും നൽകി കോവിഡ് പ്രതിരോധ നടപടികളിൽ ഓരോ സൗദി താമസക്കാരനും ഉപയോഗിക്കേണ്ട സ്വഭാവത്തിലേക്ക് പിന്നീട് ആപ്പ് മാറി. ഇന്ന സൗദിയിൽ കൊറോണ പരിശോധനക്കും ഫലം പ്രസിദ്ധം ചെയ്യുന്നതിനും ഉള്ള ഏകീകൃത മാർഗമാണ് തവക്കൽനാ ആപ്പ്. ഉംറ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചതിനാൽ അനുമതി ലഭിക്കുന്നതിന് തവക്കൽനാ ആപ്പിലെ രജിസ്ട്രേഷനും നിർബന്ധമാണ്. നിലവിൽ ആരോഗ്യ സ്ഥിതി വെളിപ്പെടുത്താനുള്ള ആധികാരിക മാനദണ്ഡമായി തവക്കൽനാ അംഗീകരിക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP