Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടാ.. പത്തു മിനുട്ടിനുള്ളിൽ എല്ലാം അറിയാം; പുതിയ സംവിധാനം ഉടൻ ഖത്തറിൽ

കോവിഡ് പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടാ.. പത്തു മിനുട്ടിനുള്ളിൽ എല്ലാം അറിയാം; പുതിയ സംവിധാനം ഉടൻ ഖത്തറിൽ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ കോവിഡ് 19 പരിശോധനയും ഫലവും അറിയാം. പുതിയ സംവിധാനം ഉടൻ ഖത്തറിൽ ലഭ്യമാകുമെന്നും പരിശോധനഫലം കൂടുതൽ കൃത്യതയുള്ളതായിരിക്കുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം മേധാവി ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.

മൂക്കിൽ നിന്നും സ്രവമെടുത്ത് ശരീരത്തിലെ ആന്റിജൻ പരിശോധിക്കുകയും പിന്നീട് അതു ടെസ്റ്റ് കാർഡിലേക്ക് നിക്ഷേപിക്കുകയും ചെയ്യുകയാണ് ഈ സംവിധാനത്തിലെ പരിശോധനാ നടപടികൾ. കോവിഡ് പ്രത്യക്ഷ ലക്ഷണങ്ങളായ ചുമ, ഉയർന്ന ശരീര താപനില തുടങ്ങിയവ പ്രകടമാക്കുന്നവരിലാണ് പരിശോധന നടത്തുക. രോഗബാധയുടെ ആദ്യ ആഴ്ചയിൽ തന്നെ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും. 97 ശതമാനം കൃത്യതയാണ് ഈ പരിശോധനക്ക് ലഭിക്കുന്നതെന്നും ഡോ. ഈനാസ് അൽ കുവാരി വ്യക്തമാക്കി.

റാപ്പിഡ് മാനുവൽ ആന്റിജൻ പരിശോധനയ്ക്ക് പുറമേ, പരിശോധനക്കായി പ്രത്യേക ഉപകരണവും ഇതോടൊപ്പമുണ്ടാകും. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനയുടെ പരീക്ഷണം ആരംഭിച്ചതായും അവർ ചൂണ്ടിക്കാട്ടി. പുതിയ പരിശോധന സംവിധാനത്തിൽ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയക്കേണ്ട ആവശ്യം വരുകയില്ല. ആ ഉപകരണത്തിലൂടെ തന്നെ ഫലം അറിയാൻ സാധിക്കും. വളരെ വേഗത്തിൽ രോഗിക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ഇത് ഏറെ സഹായിക്കും.

മാനുവൽ റാപ്പിഡ് ആന്റിജൻ ഉപകരണം പരിശോധിക്കുകയും ബന്ധപ്പെട്ട റെഗുലേറ്ററികളിൽ നിന്നുള്ള അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ സംവിധാനം ഖത്തറിൽ ലഭ്യമാക്കുമെന്നും ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP