Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ വർധനവ്; 2.49 കോടിയിൽ നിന്നും 2.85 കോടിയിലേക്ക്; അമിത് ഷായുടെ ആസ്തി ഗണ്യമായി കുറഞ്ഞു; പ്രധാനമന്ത്രിക്ക് വായ്പയില്ല; സ്വന്തമായി വാഹനവുമില്ല; 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ; കേന്ദ്ര മന്ത്രിമാരുടെ ആസ്തി വിവരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ വർധനവുണ്ടായതായി കണക്കുകൾ. അതേസമയം അമിത് ഷായുടെ സ്വത്തിൽ കുറവാണ് കാണിക്കുന്നത്. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ വർധവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്.പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വർഷം ജൂൺ 30 വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയുടെ വർധനവാണ് കാണിച്ചിരിക്കുന്നത്.

3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്നും ലഭിച്ച ലാഭവുമാണ് മോദിയുടെ വരുമാനത്തിൽ വർധവ് ഉണ്ടാക്കിയതെന്നാണ് പി.എം.ഒയ്ക്ക് മുൻപിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്.
ഈ വർഷം ജൂൺ വരെ പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും എസ്.ബി.ഐ ഗാന്ധിനഗർ എൻ.എസ്.സി ബ്രാഞ്ചിൽ 3,38,173 രൂപയും ഉണ്ട്. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്.ഡി.ആർ, എം.ഒ.ഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ട്.
8,43,124 രൂപയുടെ ദേശീയ സേവിങ്‌സ് സർട്ടിഫിക്കറ്റുകളും (എൻ.എസ്.സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപയുടെ ഇൻഫ്രാ ബോണ്ടുകളും മോദിക്കുണ്ട്. കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിലാണ്.

അതേസമയം പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല, അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി വാഹനങ്ങളും ഇല്ല. എന്നാൽ 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപയാണ്.ഗാന്ധിനഗറിലെ സെക്ടർ -1 ൽ 3,531 ചതുരശ്രയടി വിസ്തീർണമുള്ള ഒരു പ്ലോട്ട് മോദിക്ക് സ്വന്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ സ്വത്തിൽ മൂന്ന് പേർക്ക് കൂടി പങ്കാളിത്തമുണ്ടെന്നും ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നുമാണ് മോദി പറയുന്നത്.ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബർ 25 നാണ് ഈ സ്വത്ത് വാങ്ങിയത്. അക്കാലത്ത് വില 1.3 ലക്ഷം രൂപയിലായിരുന്നെന്നും ഇതിൽ പരാമർശിക്കുന്നു. പ്രധാനമന്ത്രിയുടെ ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.

രാജ്നാഥ് സിങ്ങ് (പ്രതിരോധ മന്ത്രി)

ഏറ്റവും പുതിയ ആസ്തി പ്രഖ്യാപനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആസ്തിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഉണ്ടായില്ല. 1.97 കോടി രൂപയുടെ ചലനാസ്തിയും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയുമാണ് അദ്ദേഹം സമർപ്പിച്ചത്. എന്നാൽ, സ്വന്തം പേരിൽ സ്റ്റോക്ക് മാർക്കറ്റ്, ഇൻഷുറൻസ് അല്ലെങ്കിൽ പെൻഷൻ പോളിസികൾ എന്നിവയുണ്ടോയെന്ന് സിങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, .32 റൗണ്ട് റിവോൾവറും 2 പൈപ്പും കൈവശമുണ്ടെന്ന് അദ്ദേഹം സമർപ്പിച്ച രേഖകളിൽ കാണുന്നു. ഭാര്യ സാവിത്രി സിങ് 54.41 ലക്ഷം രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്.

നിതിൻ ഗഡ്കരി (ഗതാഗത മന്ത്രി


മുൻ ബിജെപി പ്രസിഡന്റും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിയും ഭാര്യയും കുടുംബവും സംയുക്തമായി 2.97 കോടി രൂപയാണ് എച്ച്യുഎഫ് കാറ്റഗറി പ്രകാരം പ്രഖ്യാപിച്ചത്. എന്നാൽ, അദ്ദേഹം സമർപ്പിച്ച സ്ഥാവര ആസ്തി 15.98 കോടി രൂപയാണ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി ഗഡ്കരിയുടെ ആസ്തിയിൽ 6 വാഹനങ്ങളും ഉൾപ്പെടുന്നു.

നിർമ്മല സീതാരാമൻ (ധനമന്ത്രി)

ധനമന്ത്രി നിർമ്മല സീതാരാമന്റെ മൊത്തം ആസ്തി മൂല്യം രാജ്യത്തെ മുൻ ധനമന്ത്രിമാരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്. ഭർത്താവിന്റെയും കാർഷികേതര ഭൂമിയും ചേർന്ന് 16.02 ലക്ഷം രൂപ വിലമതിക്കുന്ന 99.36 ലക്ഷം രൂപയുടെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയാണ് നിർമ്മലാ സീതാരാമൻ സമർപ്പിച്ചത്.

സീതാരാമന് നാലുചക്ര വാഹനം ഇല്ലെങ്കിലും 28,200 രൂപ വിലമതിക്കുന്ന ആന്ധ്രപ്രദേശ് രജിസ്‌ട്രേഷൻ നമ്പറുള്ള ബജാജ് ചേതക് സ്‌കൂട്ടറുണ്ട്. അവർക്ക് 19 വർഷത്തെ ഭവനവായ്പയും ഒരു വർഷത്തെ ഓവർ ഡ്രാഫ്റ്റും 10 വർഷത്തെ മോർട്ട്‌ഗേജ് വായ്പയുമുണ്ട്. അവരുടെ നീക്കാവുന്ന ആസ്തി 18.4 ലക്ഷം രൂപയാണ്.സീതാരാമന് നാലുചക്ര വാഹനം ഇല്ലെങ്കിലും 28,200 രൂപ വിലമതിക്കുന്ന ആന്ധ്രപ്രദേശ് രജിസ്‌ട്രേഷൻ നമ്പറുള്ള ബജാജ് ചേതക് സ്‌കൂട്ടറുണ്ട്. അവർക്ക് 19 വർഷത്തെ ഭവനവായ്പയും ഒരു വർഷത്തെ ഓവർ ഡ്രാഫ്റ്റും 10 വർഷത്തെ മോർട്ട്‌ഗേജ് വായ്പയുമുണ്ട്. അവരുടെ നീക്കാവുന്ന ആസ്തി 18.4 ലക്ഷം രൂപയാണ്.

രവിശങ്കർ പ്രസാദ് (നിയമ മന്ത്രി)

നിയമ മന്ത്രി രവിശങ്കർ പ്രസാദ് മൂന്ന് സ്ഥാവര സ്വത്തുക്കളാണ് വെളിപ്പെടുത്തിയത്. പാരമ്പര്യമായി ലഭിച്ചതും സ്വയാർജിതവുമായ സ്വത്തുക്കളുടെ പട്ടികയാണ് അദ്ദേഹം സമർപ്പിച്ചത്. 3.79 കോടി രൂപയുടെ സ്വത്തിന്റെ കണക്കുകളാണ് അത്. ഏകദേശം 16.5 കോടി രൂപയുടെ ആസ്തികളെ കൂടാതെ നിക്ഷേപങ്ങളുടെ ഒരു നീണ്ട പട്ടികയും അദ്ദേഹം സമർപ്പിച്ചു.

സ്മൃതി ഇറാനി (ടെക്‌സറ്റൈൽസ്, വനിതാ ശിശു വികസന മന്ത്രി)

യൂണിയൻ മന്ത്രി സ്മൃതി സുബിൻ ഇറാനി 4.64 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും നിക്ഷേപവും ചലനാത്മകവുമായ സ്വത്തുക്കൾ ഉൾപ്പെടെ 1.77 കോടി രൂപയുടെ ആസ്തിയും വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP