Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ.മാണി രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് യുഡിഎഫ്; ജോസ് വിഭാഗം പോയാലും മുന്നണിക്ക് നഷ്ടമില്ലെന്ന് യു.ഡി.എഫ് കൺവീനർ ഹസന്റെ പ്രതികരണം; ഇടത് മുന്നണിയിലേക്കുള്ള ജോസിന്റെ പ്രവേശനത്തിൽ അസ്വസ്ഥരായി സിപിഐയും; ഒഴിവുള്ള രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ജോസും; ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ ചർച്ചയുമായി സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ജോസ് കെ.മാണി രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് യുഡിഎഫ്.ജോസ് പോയതിൽ മുന്നണിക്ക് നഷ്ടമുണ്ടാകില്ല. മുന്നണി വിപുലീകരണ ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാർ ചർച്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്. ഒക്ടോബർ 21ന് ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവും ജോസ് വിഭാഗത്തിന്റെ ചർച്ച ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് ജോസ്.കെ.മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം സംബന്ധിച്ചും ചർച്ച നടന്നേക്കും.ഇടതുമുന്നണി - കേരള കോൺഗ്രസ് പരീക്ഷണം വിജയിച്ചില്ലെങ്കിൽ ജോസ് കെ. മാണിക്ക് രാഷ്ട്രീയജീവിതത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മിക്ക മണ്ഡലത്തിലും നല്ല വോട്ടുള്ള കേരളാ കോൺഗ്രസിന് ജയപരാജയങ്ങൾ നിർണ്ണയിക്കാനാകുമെന്നതാണ് വസ്തുത. ബിജെപിയുടെ രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ഈ ജില്ലകളിൽ വിജയ ഘടകമാകുക കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് തന്നെയാകും

അതേ സമയം എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ. മാണി. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. എൽഡിഎഫുമായി രണ്ടു ദിവസത്തിനകം നേരിട്ടു ചർച്ച നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാർ ചർച്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്.ഒക്ടോബർ 21ന് സിപിഐ എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ എക്‌സിക്യൂട്ടീവും ചർച്ച ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.ഇടതുമുന്നണിയിൽ സിപിഎം., സിപിഐ. എന്നിവയ്ക്ക് പിന്നാലെ ശക്തമായ ഘടകകക്ഷിയാകുക എന്നതാണ് കേരളാ കോൺഗ്രസിന്റെ ലക്ഷ്യം. കരുത്ത് കൂട്ടി കൂടുതൽ വിലപേശലുകൾ നടത്തി കേരളാ രാഷ്ട്രീയത്തിലെ പ്രധാന നേതാവാകുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് കളം മാറ്റി ചവിട്ടുന്നത്. ഇതിലൂടെ കരുത്ത് കാട്ടിയാൽ തിരിച്ചടിയാകുകക കോൺഗ്രസിന് തന്നെയാണ്. യു.ഡി.എഫിനെ അധികാരത്തിലേക്ക് നയിക്കുന്നതിൽ മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് നേടുന്ന സീറ്റുകൾ പ്രധാനമായതിനാൽ ആ വിജയ ഫോർമുല തകർക്കുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി 33 നിയമസഭാമണ്ഡലങ്ങളിൽ നിലവിൽ ഇടതുമുന്നണിക്ക് 16 സീറ്റുകളാണുള്ളത്.

സിപിഎം തരംഗം ആഞ്ഞടിച്ചപ്പോഴും പകുതിയിൽ അധികം സീറ്റുകളിൽ മധ്യ കേരളം യുഡിഎഫിനൊപ്പമായിരുന്നു. ഇതിന് കാരണം കേരളാ കോൺഗ്രസ് രാഷ്ട്രീയവും അതിന്റെ സ്വാധീനവും കൂടിയാണ്. ഈ രാഷ്ട്രീയ ചിത്രത്തെ മാറ്റി എഴുതാനാണ് കേരളാ കോൺഗ്രസിനെ സിപിഎം ഒപ്പം കൂട്ടുന്നത്. ഓരോ സീറ്റും നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ചാട്ടം യുഡിഎഫ് മധ്യകേരളത്തിൽ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും മലബാറിലെ മലയോര പ്രദേശങ്ങളിലും മറ്റ് പല മണ്ഡലങ്ങളിലും 5000ത്തിലേറെ വോട്ടുകൾ വീതം മറിയാൻ ഈ ചാട്ടം വഴി തെളിക്കുമെന്നാണ് കണക്കു കൂട്ടൽ.

മാണിക്ക് ശേഷം കേരളാ കോൺഗ്രസ് വേണ്ടെന്ന് തീരുമാനിച്ചു വേട്ടക്കിറങ്ങിയ കോൺഗ്രസ് നേതാക്കളെ ഇടത് ചേരിയിലേക്കുള്ള ചാട്ടമെന്ന പൂഴിക്കടകനിലൂടെ മാണിയുടെ മകൻ വെള്ളം കുടുപ്പിക്കുമോ എന്ന് തദ്ദേശത്തിലെ വോട്ടിങ് പാറ്റേണിലൂടെ വ്യക്തമാകും. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുമ്പ് ഇടതുപക്ഷത്തോടൊപ്പം ചേർന്നെങ്കിലും രണ്ടുവർഷത്തിനകം പാളയം വിടേണ്ടി വന്നു. 18 വർഷത്തോളം ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫും പിന്നീട് യു.ഡി.എഫിലെത്തി. മാണിക്കും ജോസഫിനും കഴിയാത്തത് നേടാനാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരള കോൺഗ്രസിന്റെ അടിത്തറയായ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതിനൊപ്പം എത്തിയാൽ അത് ജോസ് കെ മാണിയുടെ വിജയമാകും.

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിലാണ് ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എംപി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എംഎൽഎമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. 9.40-ഓടെ പാർട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോൾ ജോസിനെയും കൂട്ടരേയും എൽ.ഡി.എഫിൽ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തർക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ സിപിഎം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കും.

38 വർഷം യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും കെ.എം.മാണി ഭാഗമായിരുന്നുവെന്ന് വഴിമാറ്റം പ്രഖ്യാപിച്ച് ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. യുഡിഎഫ് പുറത്താക്കിയശേഷം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്താക്കിയശേഷം എംഎൽഎമാരെ പോലും ചർച്ചയ്ക്ക് വിളിച്ചില്ല.

കോൺഗ്രസിലെ ചിലരിൽ നിന്ന് കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടു. പാർട്ടിയെ പിടിച്ചടക്കാൻ ജോസഫിന് മൗനമായ പിന്തുണ നൽകി. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ പാർട്ടിയെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ അജൻഡ. ആത്മാഭിമാനം അടിയറ വച്ച് മുന്നോട്ടുപോവില്ല. കെ.എം.മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചതിനു ശേഷമാണ് ജോസ് കെ.മാണി നേതൃയോഗത്തിന് എത്തിയത്. പാർട്ടി ആസ്ഥാനത്തെ ബോർഡ് മാറ്റി മാണിയുടെ ചിത്രവും ഉൾപ്പെടുന്ന ബോർഡും സ്ഥാപിച്ചു.

അതേസമയം, പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വർഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP