Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതെല്ലാം ബിജെപി ദേശീയ നേതാക്കൾക്കും അറിയാമായിരുന്നു; ഒന്നും എന്റെ തീരുമാനം ആയിരുന്നില്ല; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ചിരാ​ഗ് പാസ്വാൻ

അതെല്ലാം ബിജെപി ദേശീയ നേതാക്കൾക്കും അറിയാമായിരുന്നു; ഒന്നും എന്റെ തീരുമാനം ആയിരുന്നില്ല; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ചിരാ​ഗ് പാസ്വാൻ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കാനുള്ള തീരുമാനം അന്തരിച്ച മുതിർന്ന നേതാവ് രാം വിലാസ് പാസ്വാന്റെ ആവശ്യപ്രകാരമായിരുന്നു എന്ന് മകൻ ചിരാ​ഗ് പാസ്വാൻ. നിതീഷ്കുമാർ ഇപ്പോഴും ബീഹാറിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് നീ കാരണമാണ് എന്നും അതിൽ പത്ത് പതിനഞ്ച് വർഷം കഴിഞ്ഞ് ദുഃഖിക്കേണ്ടി വരുമെന്നും അച്ഛൻ തന്നോട് പറഞ്ഞിരുന്നതായും ചിരാ​ഗ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തനിച്ച് മത്സരിക്കും എന്ന കാര്യം ബിജെപി ദേശീയ നേതാക്കൾക്ക് അറിയാമായിരുന്നു എന്നും ചിരാ​ഗ് വ്യക്തമാക്കുന്നു. ചിരാഗ് പാസ്വാനാണ് ലോക് ജനശക്തി പാർട്ടി എൻ.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് രാം വിലാസ് പാസ്വാനാണ് തന്നോട് ഒറ്റയ്ക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കിയത്.

” അച്ഛനായിരുന്നു എന്റെ എല്ലാ ശക്തിയും. അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാം സാധിക്കുമായിരുന്നു. ഇപ്പോഴും ഞാനതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. നീ ചെറുപ്പമാണ് എന്തുകൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തുകൂടാ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു”. ചിരാഗ് പാസ്വാൻ പറഞ്ഞു. അദ്ദേഹം എപ്പോഴുമെന്നോട് പറയുമായിരുന്നു ചിരാഗ് നീ കാരണമാണ് ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ ആ സ്ഥാനത്ത് തുടരുന്നതെന്ന്. ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ നീ ഇതിൽ ദുഃഖിക്കും. ഇതിനെല്ലാം സംസ്ഥാനവും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നിരന്തരം എന്നോട് പറയുമായിരുന്നു”, ചിരാഗ് പാസ്വാൻ പറഞ്ഞു.

എൻഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് മുന്നണിയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ ബീഹാറിലെ ബിജെപിയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ലോക് ജനശക്തി പാർട്ടിയിലേക്ക് പോയിരുന്നു. ജനതാ പാർട്ടിയിലൂടെയാണ് രാം വിലാസ് പാസ്വാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർത്ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്.

1969ൽ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിഹാർ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും പസ്വാനാണ്.1977ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ജനത പാർട്ടി അംഗമായി ഹിജാപൂർ മണ്ഡലത്തിൽ നിന്നായിരുന്നു ലോക്‌സഭ പ്രവേശനം. 1980, 1989, 1996, 1999, 2004, 2014 വർഷങ്ങളിൽ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. വി പി സിങ് മന്ത്രി സഭയിൽ തൊഴിൽമന്ത്രിയായിട്ടാണ് തുടക്കം. ഐ കെ ഗുജ്‌റാൾ, ദേവഗൗഡ മന്ത്രിസഭകളിൽ റയിൽവേയും വാജ്‌പേയി മന്ത്രിസഭയിൽ ആദ്യം ടെലിക്കമ്മ്യൂണിക്കേഷനും പി്ന്നീട് ഖനിയുടേയും മന്ത്രിയായി. മന്മോഹൻ സിംഗിന്റെ ഒന്നാം യുപിഎ സർക്കാറിൽ രാസവളം വകുപ്പായിരുന്നു. മോദി സർക്കാറിൽ തുടക്കം മുതൽ ഭക്ഷ്യവും പൊതു വിതരണവും.

ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വം അം​ഗീകരിക്കാനാകില്ല എന്ന് പ്രഖ്യാപിച്ചാണ് എൽജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് എൽജെപി മത്സരിക്കുക. അതേസമയം, ബിജെപി സ്ഥാനാർത്ഥികൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎയിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. അതേസമയം, ബീഹാറിൽ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണം എന്ന് ഫലപ്രഖ്യാപനത്തിന് ശേഷമാകും പാർട്ടി തീരുമാനിക്കുക.

ക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാർ ഇലക്ഷൻ നടക്കുക. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. ആർജെഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികൾ ചേർന്നുള്ള മഹാസഖ്യമായാണ്‌ ബിഹാറിൽ മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്വഹയുടെ ആർഎൽഎസ്‌പി മഹാസഖ്യം ഉപേക്ഷിച്ച് ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്എം) അധ്യക്ഷൻ ജിതിൻ റാം മഞ്ജി എൻഡിഎയിൽ ചേർന്നു. ലോക് ജനശക്തി പാർട്ടി (എൽജെപി) ജെഡിയു മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്‌.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP