Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ്; ബെംഗളൂരു മയക്കുമരുന്നു കേസിൽ വമ്പന്മാർക്ക് മുമ്പിൽ മുട്ടുമടക്കാതെ പൊലീസ്

ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ്; ബെംഗളൂരു മയക്കുമരുന്നു കേസിൽ വമ്പന്മാർക്ക് മുമ്പിൽ മുട്ടുമടക്കാതെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബെംഗളൂരു പൊലീസ് പരിശോധന ആരംഭിച്ചത്. ആദിത്യ ആൽവ ഇവിടെ ഒളിവിൽ കഴിയുന്നുണ്ടോ എന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. അടുത്തബന്ധുവായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പൊലീസ് വിവേകിന്റെ വീട്ടിലും പരിശോധന നടത്തിയത്. ആദിത്യ ആൽവ ഒളിവിലാണുള്ളത്. വിവേക് ഒബ്റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആദിത്യയുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു.

‘ആദിത്യ ആൽവ ഒളിവിലാണ്. വിവേക് ഒബ്‌റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, അതുകൊണ്ട് തന്നെ ആൽവ ഇവരുടെ വീട്ടിൽ ഉണ്ടെന്ന് ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചു. അത് ഞങ്ങൾക്ക് അന്വേഷിക്കേണ്ടതായുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതി വാറണ്ട് ലഭിക്കുകയും ക്രൈംബ്രാഞ്ച് സംഘം മുംബൈയിലെ വസതിയിൽ പരിശോധനയ്ക്കായി എത്തുകയുമായിരുന്നു’ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിലെ ആദിത്യ അൽവയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു.

കന്നഡ സിനിമാമേഖല അഥവാ സാൻഡൽവുഡിലെ താരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉൾപ്പെട്ടിരിക്കുന്നത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. കേസിൽ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗൽറാനിയേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി പുത്രനും റിസോർട്ട് ഉടമയുമായ ആദിത്യ ആൽവ മയക്കുമരുന്ന് പാർട്ടികൾ സംഘടിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് ആദിത്യ ഒളിവിൽ പോവുകയായിരുന്നു. ആദിത്യ ആൽവക്കെതിരെ ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന് പാർട്ടികൾ നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു. സെപ്റ്റംബർ 14ന് ആദിത്യയുടെ ഉടമസ്ഥതയിൽ ഹെബ്ബാളിലുള്ള 'ഹൗസ് ഓഫ് ലൈഫ്' എന്ന പേരിലുള്ള ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹെബ്ബാൾ തടാകത്തിന് സമീപം നാല് ഏക്കർ സ്ഥലത്തായി നിർമ്മിച്ച ആഡംബര ബംഗ്ലാവിൽ ലഹരിമരുന്ന് പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP