Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ് രണ്ടാമതും ഒരാളിൽ, അമേരിക്കയിലെ ആദ്യ സംഭവം

കൊറോണ വൈറസ് രണ്ടാമതും ഒരാളിൽ, അമേരിക്കയിലെ ആദ്യ സംഭവം

പി.പി. ചെറിയാൻ

നൊവേഡ: നേവൽ കൊറോണ വൈറസ് പൂർണമായ അപ്രത്യക്ഷമായ ഒരാളിൽ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയിൽ ആദ്യമായി നൊവേഡ സംസ്ഥാനത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. അവശ്യ സർവീസിലുള്ള സാമാന്യം ആരോഗ്യമുള്ള 25 വയസുകാരനിൽ കഴിഞ്ഞ മാർച്ച് മാസമാണ് കോവിഡ് 19 ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും, തലചുറ്റലും, വയറിളക്കവുമാണ് ഈ രോഗിയിൽ കണ്ടെത്തിയതെന്ന് വാഷ് കൗണ്ടി ഹെൽത്ത് സിബ്രക്ട് സീനിയർ എപ്പിഡിമിയോളജിസ്റ്റ് ഹെതർ കെവിൻ പറഞ്ഞു.

മാസ്‌ക് ധരിക്കണമെന്ന നിർബന്ധമില്ലാതിരുന്ന സമയത്തായിരുന്നു ഇത്. ഏപ്രിൽ 18-ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ രോഗലക്ഷണങ്ങളും മാറിയതിനെ തുടർന്ന് ഏപ്രിൽ 27-ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മെയ് 31-ന് വീണ്ടും അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ജൂൺ അഞ്ചിന് ഇയാൾ ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടി. അതോടൊപ്പം രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവും അനുഭവപ്പെട്ടു. തുടർന്ന് നടന്ന പരിശോധനയിൽ വൈറസ് പോസിറ്റീവീണെന്ന് സ്ഥിരീകരിച്ചു. ജൂൺ അഞ്ചിനു തന്നെ ഇയാളുടെ കൂടെ താമസിച്ചിരുന്ന മാതാപിതാക്കളിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തരതമ്യേന ശക്തിയുള്ള വൈറസുകളായിരിക്കാം രണ്ടാമതും ഇയാളിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ രോഗത്തിൽ നിന്നും മോചനം ലഭിച്ചെങ്കിലും ഒരു വലിയ ചോദ്യമാണ് ഇത് ഉയർത്തിയിരിക്കുന്നത്.

ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രത്യേക്ഷപ്പെട്ട് സുഖപ്പെട്ടതിനുശേഷം വീണ്ടും എത്രകാലം ഈ രോഗി സുരക്ഷതമായിരിക്കുമെന്നതിൽ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP