Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബി എസ് സി നഴ്‌സിങ് റാങ്ക് ലിസ്റ്റിൽ ലഭിക്കേണ്ടത് രണ്ടായിരത്തിൽ താഴെ റാങ്ക്; ലഭിച്ചത് പതിനായിരത്തിനു മുകളിലും; റാങ്ക് ലിസ്റ്റ് കണ്ടു ഞെട്ടിയപ്പോൾ മനസിലായത് പാകപ്പിഴ; ഇംഗ്ലീഷിൽ നൂറിൽ നൂറു മാർക്കും നേടിയ മിടുക്കിക്ക് നൽകിയത് നൂറ്റി ഇരുപതിൽ നൂറു മാർക്ക്; എൽബിഎസ് പ്രതിസന്ധിയിലാക്കിയത് കണ്ണൂരുകാരിയായ മരിയയുടെ പഠന മോഹം

ബി എസ് സി നഴ്‌സിങ് റാങ്ക് ലിസ്റ്റിൽ ലഭിക്കേണ്ടത് രണ്ടായിരത്തിൽ താഴെ റാങ്ക്; ലഭിച്ചത് പതിനായിരത്തിനു മുകളിലും; റാങ്ക് ലിസ്റ്റ് കണ്ടു ഞെട്ടിയപ്പോൾ മനസിലായത് പാകപ്പിഴ; ഇംഗ്ലീഷിൽ നൂറിൽ നൂറു മാർക്കും നേടിയ  മിടുക്കിക്ക് നൽകിയത് നൂറ്റി ഇരുപതിൽ നൂറു മാർക്ക്; എൽബിഎസ് പ്രതിസന്ധിയിലാക്കിയത് കണ്ണൂരുകാരിയായ മരിയയുടെ പഠന മോഹം

എം മനോജ് കുമാർ

തിരുവനന്തപുരം: ബിഎസ് സി നഴ്‌സിങ് റാങ്ക് ലിസ്റ്റിൽ എൽബിഎസിന്റെ മൂല്യനിർണ്ണയം പാളിയത് വിദ്യാർത്ഥിനിയുടെ ബിഎസ് സി നഴ്‌സിങ് പ്രവേശനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. എൽബിഎസ് അധികൃതർ നടത്തിയ കമ്പ്യൂട്ടർ മൂല്യനിർണ്ണയത്തിൽ പിശക് സംഭവിച്ചതാണ് പ്ലസ് ടുവിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കണ്ണൂർ ചെറുകുന്നിലെ മരിയാ ജോളിയുടെ ബിഎസ് സിഒ നഴ്‌സിങ് പ്രവേശനത്തിനു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

പ്ലസ് ടുവിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിയിൽ ലഭിച്ച മാർക്കുകൾ അടിസ്ഥാനമാക്കിയാണ് കമ്പ്യൂട്ടർ മൂല്യനിർണ്ണയം വഴി എൽബിഎസ് റാങ്ക് ലിസ്റ്റ് സൃഷ്ടിച്ചത്. മരിയയ്ക്ക് ഇംഗ്ലീഷിൽ നൂറിൽ നൂറു മാർക്ക് ലഭിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ എൽബിഎസ് 120 മാർക്കിൽ നൂറു മാർക്ക് എന്നാണ് രേഖപ്പെടുത്തിയത്. കെമിസ്ട്രി, ബയോളജി, ഫിസിക്‌സ് വിഷയങ്ങളിൽ മൂല്യനിർണ്ണയം നൂറ്റി ഇരുപത് മാർക്കിലാണ്. എന്നാൽ ഇംഗ്ലീഷ് മൂല്യ നിർണ്ണയം നൂറു മാർക്കിലും. നൂറു മാർക്കിൽ രേഖപ്പെടുത്തേണ്ട മാർക്ക് മറ്റു വിഷയങ്ങൾ പോലെ എൽബിഎസ് 120 എന്ന് തെറ്റായി രേഖപ്പെടുത്തി. ഇതോടെ 120 മാർക്കിൽ മരിയ നൂറു മാർക്ക് നേടി എന്നായി. നൂറു ശതമാനം വരേണ്ടിയിരുന്ന മാർക്ക് ആണ് എൺപത്തിമൂന്നു ശതമാനം മാത്രമായി മാറിയത്.

ഇതോടെ മൂല്യ നിർണ്ണയത്തിൽ ഇൻഡക്‌സ് മാർക്ക് 367.5 ആയി മാറി. യഥാർത്ഥത്തിൽ മരിയക്ക് ലഭിക്കേണ്ട ഇൻഡക്‌സ് മാർക്ക് 384 ആകേണ്ടിയിരുന്നു. ഈ രീതിയിൽ റാങ്ക് രണ്ടായിരത്തിനു താഴെ എത്തുകയും ചെയ്യുമായിരുന്നു. എൽബിഎസിന് സംഭവിച്ച ഈ കൈപ്പിഴയാണ് വിദ്യാർത്ഥിനിയുടെ ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇംഗ്ലീഷ് മാർക്ക് തെറ്റായി രേഖപ്പെടുത്തിയതോടെ ആദ്യ രണ്ടായിരം റാങ്കിൽ ഉൾപ്പെടേണ്ട മരിയയുടെ റാങ്ക് പതിനായിരം റാങ്കിനു മുകളിലേക്ക് വന്നു. ഇത് കാരണം ബിഎസ് സി നഴ്‌സിങ് പ്രവേശനം ഇരുളടഞ്ഞ അവസ്ഥയായി. ഈ റാങ്കിൽ സ്വാശ്രയ് നഴ്‌സിങ് കോളേജിൽ പോലും പ്രവേശനം ലഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. എൽബിഎസിൽ പരാതി നൽകിയെങ്കിലും തെറ്റ് തിരുത്താൻ അവർ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും പ്രവേശനം അവതാളത്തിലാകുമോ എന്ന ഭീതിയിലാണ് മരിയ.

കഴിഞ്ഞ തവണ ശ്രമിച്ചപ്പോൾ ആദ്യ 1500 റാങ്കിൽ ആയിരുന്നു സ്ഥാനം. മരിയ സ്പോർട്സ് ക്വാട്ടയിൽ ഉൾപ്പെട്ട കുട്ടിയുമാണ്. ഒരു സീറ്റ് മാത്രമാണ് സ്പോർട്സ് ക്വാട്ടയിൽ ഉള്ളത്. അതിൽ അർഹതയുള്ള കുട്ടിയുണ്ടായിരുന്നതിനാൽ മരിയയ്ക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചില്ല. ഇക്കുറിയും സ്‌പോർട്ട് ക്വാട്ടയിൽ പ്രവേശനത്തിനു അർഹത തെളിഞ്ഞിരിക്കെയാണ് എൽബിഎസിൽ വന്ന പിശക് കാരണം റാങ്ക് പതിനായിരം റാങ്കിലേക്കും മുകളിൽ പോയത്. ഇക്കുറിയും പ്രതീക്ഷിക്കാതെ വന്ന ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ് മരിയ. എൽബിഎസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അതിൽ നടപടി വന്നിട്ടില്ല. ഇത് മരിയയുടെ ബിഎസ്സി നഴ്‌സിങ് പ്രവേശനത്തിനു മുകളിൽ കരിനിഴൽ വീഴ്‌ത്തുകയാണ്. ഞങ്ങൾ കണ്ണൂരിലാണ്. ഒരു പരാതി ഇമെയിൽ വഴി അയച്ചെങ്കിലും ഒരു നടപടിയും വന്നിട്ടില്ല-മരിയയുടെ പിതാവ് ജോളി മാത്യു മറുനാടനോട് പറഞ്ഞു.

ഞങ്ങളുടെ മനസിൽ വെള്ളിടി എന്ന് മരിയയുടെ പിതാവ് ജോളി മാത്യു

ബിഎസ്സി നഴ്‌സിങ് റാങ്ക് ലിസ്റ്റ് വന്നപ്പോൾ ഇക്കുറി ഞങ്ങൾ രണ്ടായിരത്തിൽ കുറവ് റാങ്ക് പ്രതീക്ഷിച്ചിരുന്നു. മരിയ പഠിക്കാൻ മിടുക്കിയാണ്. അവൾക്ക് ബിഎസ് സി നഴ്‌സിങ് ചെയ്യാനാണ് ആഗ്രഹം. കഴിഞ്ഞ തവണ സ്പോർട്സ് ക്വാട്ടയിൽ ഉൾപ്പെട്ടെങ്കിലും പ്രവേശനം ലഭിച്ചില്ല. അതിനാൽ ഞങ്ങൾ ഒരു വർഷം കൂടി കാക്കുകയായിരുന്നു. ഇക്കുറി എൽബിഎസിന്റെ തെറ്റായ നടപടിയാണ് മകളുടെ നഴ്‌സിങ് പ്രവേശനത്തിന്റെ വഴി അടയ്ക്കുന്നത്. നൂറിൽ നൂറു മാർക്ക് ലഭിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ അവർ മാർക്ക് 120 എന്നാക്കി മാറ്റി. ഇതോടെ മകൾ റാങ്കിൽ വരെ താഴോട്ടു പോയി. പ്ലസ് ടു ലിസ്റ്റ് അടിസ്ഥാനമായാണ് റാങ്ക് ലിസ്റ്റ് വന്നത്. പക്ഷെ റാങ്ക് ലിസ്റ്റ് കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി. പിന്നീടാണ് നൂറിൽ നൂറു മാർക്കുള്ള ഇംഗ്ലീഷ് 120ലാക്കി തെറ്റായി മൂല്യനിർണ്ണയം നടത്തിയതായി മനസിലാക്കാൻ സാധിച്ചത്. ഞങ്ങളുടെ മനസിൽ വെള്ളിടിയാണ്. ഒരു വർഷം വെറുതെ പോയതാണ്. ഇക്കുറി പ്രവേശനം ലഭിക്കേണ്ടതാണ്. പക്ഷെ പിഴച്ചത് എൽബിഎസിനാണ്.

ഇംഗ്ലീഷ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി മാർക്ക് മാത്രമാണ് എടുക്കുന്നത്. നൂറിനു നൂറു മാർക്ക് മരിയക്ക് ഇംഗ്ലീഷിനു ലഭിച്ചിട്ടുണ്ട്. . പക്ഷെ ശതമാനം നോക്കിയപ്പോൾ എൺപത്തിയഞ്ചു ശതമാനം മാത്രം. റാങ്ക് എണ്ണായിരത്തിനു പിറകോട്ട് പോയി. ഇംഗ്ലീഷ് നൂറിലാണ് മാർക്ക്. അവർ കണക്കാക്കിയത് 120 മാർക്ക് വെച്ചും. ഫിസിക്‌സ്, ബയോളജി,, കെമിസ്ട്രി എല്ലാം നൂറ്റി ഇരുപതിലാണ് മാർക്ക്. ഇംഗ്ലീഷിനും അവർ തെറ്റായി ഈ രീതിയിൽ മൂല്യ നിർണ്ണയം നടത്തി. എൺപത്തിമൂന്നു ശതമാനം മാർക്കേ അതിനാൽ കണക്കാക്കിയുള്ളൂ. ആയിരത്തി അഞ്ഞൂറിൽ ഉൾപ്പെടുമായിരുന്നു. സ്പോർട്സ് ക്വാട്ടയിൽ ഉൾപ്പെടും. ഇപ്പോൾ ലഭിച്ച റാങ്കിൽ സ്‌പോർട്ട് ക്വാട്ടയിലും ലഭിക്കില്ല. സ്വാശ്രയ കോളേജിൽ പോലും കിട്ടാത്ത അവസ്ഥ വന്നു. രണ്ടാമത് വർഷമാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം 1500 ആയിരുന്നു റാങ്ക്. ഇംഗ്ലീഷ് നിർണ്ണയം പിഴച്ചപ്പോൾ റാങ്ക് പതിനായിരത്തിനും മുകളിലേക്ക് പോവുകയും സ്പോർട്സ് ക്വാട്ട അവസരവും നഷ്ടമായ അവസ്ഥയായി. കംപ്യുട്ടർ കാൽക്കുലെഷനിൽ വന്ന പിഴവാണ് അത്. ആ പിഴവ് തിരുത്തിയിട്ടില്ല. എൽബിഎസിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും അധികാരികളെ ഫോണിൽ ലഭ്യമായില്ല.

മരിയ എൽബിഎസിന് അയച്ച പരാതിയിൽ പറയുന്നത്:

എൽബിഎസ് ബിഎസ് സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ റാങ്ക് ലിസ്റ്റിൽ എനിക്ക് ഇംഗ്ലീഷിൽ നൂറിൽ നൂറു മാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പേർസന്റെജ് 83.33 മാത്രമേ കാണിക്കുന്നുള്ളൂ. എനിക്ക് അവിടെ നൂറ് മാർക്ക് ആണ് വേണ്ടത്. അതിനാൽ ഇൻഡക്‌സ് മാർക്ക് 367.5 മാത്രമേയുള്ളൂ. എന്നാൽ എനിക്ക് ലഭിക്കേണ്ടത് 384.17 ആണ് ആണ്. അതിനാൽ മാർക്ക് തിരുത്തി എന്റെ കൃത്യമായ ഇൻഡക്‌സ് മാർക്കും റാങ്കും ലഭിക്കണമെന്ന് അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP