Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈന്യത്തിൽ മുസ്ലിം റെജിമെന്റ് എന്നൊരു വിഭാഗം പോലുമില്ല; പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിലെ മുസ്ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചെന്ന തരത്തിൽ വ്യാജ പ്രചരണം; ഇന്ത്യൻ ഭടന്മാരെ അപമാനിക്കുന്ന തരത്തിലെ വാർത്തയ്‌ക്കെതിരെ സൈന്യം രംഗത്ത്; പ്രസിഡന്റിന് 120 സൈനികർ ഒപ്പിട്ട കത്ത് നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിലെ മുസ്ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചെന്നത് സാമുദായിക വിദ്വേഷം ലക്ഷ്യമിട്ടുള്ള വ്യാജവാർത്തയാണെന്ന് ആരോപിച്ച് പ്രസിഡന്റിന് 120 മുതിർന്ന സൈനികർ ഒപ്പിട്ട കത്ത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

1965 ലെ പാക്കിസ്ഥാനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിൽ മുസ്ലിം റജിമെന്റ് പോരാടാൻ വിസമ്മതിച്ചു എന്ന രീതിയിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശമായിരുന്നു കത്തിന് ആധാരമായത്. 2013 മെയ് മുതലാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായി പ്രചരണം തുടങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വേൾഡ് ഹിന്ദൂസ് യുണൈറ്റഡ് എന്ന പേരിലായിരുന്നു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്.

ഇന്ത്യൻ സൈന്യത്തിലെ ഇസൽമിക ഭടന്മാർക്ക് ഇന്ത്യയോടുള്ളതിനേക്കാൾ വിധേയത്വം പാക്കിസ്ഥാനോട് ആയിരുന്നു എന്ന പ്രചരണം ലക്ഷ്യമിട്ടുള്ള ട്വീറ്റ് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പലതവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ചൈനീസ് ആക്രമണകാലത്താണ് എന്നത് ഗൂഡലക്ഷ്യം വെച്ചുള്ളതാണെന്നും 18 അക്കൗണ്ടുകളാണ് ഇത് റീ ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും കത്തിൽ പറയുന്നു.

ഇതിലെ ' മുസ്ലിം റെജിമെന്റ്' എന്ന വാദം തന്നെ തെറ്റായിരുന്നു. 1965 ലോ അതിന് ശേഷമോ ഇന്ത്യൻ സൈന്യത്തിൽ മുസ്ലിം റെജിമെന്റ് എന്നൊന്ന് ഇല്ലായിരുന്നു എന്നും സീനിയർ റാങ്കിംഗിൽ വരുന്ന ഉദ്യോഗസ്ഥർ പറയുന്നു. ഈ വാദം തെറ്റാണെന്ന് നേരത്തേ തന്നെ ഉന്നത സൈനികർ വ്യക്തമാക്കിയിരുന്നു. ഒരു പക്ഷേ പാക്കിസ്ഥാന്റെ ഐഎസ്ഐ യുടെ പബ്‌ളിക്ക് റിലേഷൻ വിഭാഗത്തിന്റേ പ്രചരണം പോലും ആകാമെന്നായിരുന്നു സൈനിക ഉന്നതരുടെ വിലയിരുത്തൽ. വിവിധ റെജിമെന്റുകളിൽ മുസ്ലിം സൈനികർ ഉണ്ടായിരുന്നെന്നും രാജ്യത്തോടുള്ള അവരുടെ കൂറ് കാട്ടിയിട്ടുണ്ടെന്നും സൈനികർ പറയുന്നു.

പാക്കിസ്ഥാനെതിരേയുള്ള യുദ്ധത്തിൽ മരണാനന്തരം പരംവീരചക്ര വാങ്ങിയവരിൽ ഇസൽമികളും ഉണ്ടായിരുന്നു് ക്വാർട്ടർ മാസ്റ്റർ ഹവീൽദാർ അബ്ദുൾ ഹമീദ്. ലഫ്നന്റ് ജനറൽമാരായിരുന്ന മേജർ മൊഹമ്മദ് സാക്കി, മേജർ അബ്ദുൾ റാഫി ഖാൻ, മേജർ ജനറൽ സഹീബ് സാദാ യാക്കൂബ് ഖാൻ എന്നിവരെല്ലാം രാജ്യത്തിനായി പോരാടിയാവരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലേക്ക് പോകുമ്പോൾ മുഹമ്മദാലി ജിന്ന വ്യക്തിപരമായി സമീപിച്ചിട്ട് പോലും ഇന്ത്യൻ സൈന്യത്തിൽ തുടരാൻ തീരുമാനിച്ച ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ വലിയ ഉദാഹരണമായി കത്ത് ചൂണ്ടിക്കാട്ടുന്നു.

1948 ജൂലൈയിൽ മരണമടഞ്ഞ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകിയതും അദ്ദേഹത്തിന്റെ മൃതദേഹം ജാമിയ മിലിയ സർവകാലാശാല ക്യാമ്പസിൽ അടക്കിയതായും കത്തിൽ പറയുന്നു. ഇത്തരം ആരോപണങ്ങൾ വിശ്വസ്തതയോടെ സേവനം ചെയ്തു വിരമിച്ച ഇസൽമിക സൈനികരെയെല്ലാം അപമാനിക്കുന്നതാണെന്നും പറയുന്നു. ഇത്തരം ആരോപണങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം കെടുത്താനേ ഉപകരിക്കൂ എന്നും പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP