Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യു ഡി എഫിൽ നിന്നും ലഭിച്ച സ്ഥാനങ്ങൾ ജോസ് കെ മാണിയും കൂട്ടരും രാജി വെയ്ക്കണം: രാജു കല്ലുംപുറം

സ്വന്തം ലേഖകൻ

പതിറ്റാണ്ടുകളായി കേരളത്തിലെ ജനാധിപത്യ വിശാസികൾക്കു മാണിസാറിലുണ്ടായിരുന്ന വിശ്വാസത്തിനു തീരാകളങ്കമാണ് മാണിസാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കുള്ള ജോസ് കെ മണിയുടെ പ്രവേശന പ്രഖ്യാപനം.

കേരള രാഷ്ട്രീയത്തിൽ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ്. മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല. വരാൻ പോകുന്ന നിയമസഭാ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇതിനുള്ള മറുപടി നൽകും.

ജോസ് കെ മാണിയുടെയും തോമസ് ചാഴിക്കാടന്റെയും എം പി സ്ഥാനവും, റോഷി അഗസ്റ്റിന്റെയും എൻ ജയരാജിന്റെയും എം ൽ എ സ്ഥാനങ്ങൾ ഉൾപ്പടെ യു ഡി എഫിൽ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജി വെക്കണമെന്നും ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവിശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP