Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക നിയമങ്ങൾ തള്ളിക്കളയാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്; സംസ്ഥാനത്ത് പുതിയ നിയമനിർമ്മാണത്തിന് തയ്യാറെടുപ്പ്

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തള്ളിക്കളയാൻ പഞ്ചാബ്. കേന്ദ്രത്തിന്റെ കാർഷിക നിയമത്തെ പ്രതിരോധിക്കാൻ നിയമനിർമ്മാണം നടത്താൻ പഞ്ചാബ് നിയമസഭ പ്രത്യേക സമ്മേളനം ചേരും. തിങ്കളാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. ഇതോടെ വിവാദ കാർഷിക നിയമം തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറും. ഓഗസ്റ്റ് 28 ന് അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ ഇതിനായി ഒരു പ്രമേയം പഞ്ചാബ് നിയമസഭ പാസാക്കിയിരുന്നു.

മന്ത്രിസഭയുടെ നീക്കത്തിന് പ്രതിപക്ഷമായ ശിരോമണി അകാലിദളും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷിക നിയമങ്ങളെ തുടക്കത്തിൽ പിന്തുണച്ചിരുന്ന എസ്എഡി കർഷകരുടെ പ്രതിഷേധത്തെ തുടർന്ന നിലപാട് മാറ്റിയിരുന്നു. സമ്മർദം ശക്തമായതിനേ തുടർന്ന് പാർട്ടി എൻഡിഎ വിട്ടിരുന്നു.

നിയമത്തിലൂടെയും നിയമനിർമ്മാണത്തിലൂടെയും 'ഫെഡറൽ വിരുദ്ധ' കാർഷിക നിയമങ്ങൾക്കെതിരേ പോരാടുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ നിയമങ്ങൾ റദ്ദാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP