Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു; തൃശൂർ വെസ്റ്റ്‌ ഫോർട്ട് ആശുപത്രിയിൽ ന്യുമോണിയ ചികിൽസയ്ക്കിടെ മരണം; വിടവാങ്ങുന്നത് ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി; വിടി ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ സാമൂഹിക പരിഷ്‌കർത്താവ് തിളങ്ങിയത് ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം സാഹിത്യത്തിന്റെ സമസ്ഥ മേഖലയിൽ; അക്കിത്തത്തിന് പ്രണാമം അർപ്പിച്ച് സാസ്‌കാരിക കേരളം

മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു; തൃശൂർ വെസ്റ്റ്‌ ഫോർട്ട് ആശുപത്രിയിൽ ന്യുമോണിയ ചികിൽസയ്ക്കിടെ മരണം; വിടവാങ്ങുന്നത് ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി; വിടി ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ സാമൂഹിക പരിഷ്‌കർത്താവ് തിളങ്ങിയത് ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം സാഹിത്യത്തിന്റെ സമസ്ഥ മേഖലയിൽ; അക്കിത്തത്തിന് പ്രണാമം അർപ്പിച്ച് സാസ്‌കാരിക കേരളം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മഹാകവി അക്കിത്തം അന്തരിച്ചു. തൃശൂർ വെസ്റ്റ് ഫോർട് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു അക്കിത്തം. ന്യുമോണിയ ബാധ നിയന്ത്രിക്കാനാവാത്തതായിരുന്നു മരണ കാരണം. ഇന്ന് രാവിലെ 8.10നായിരുന്നു അന്ത്യം.

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന അക്കിത്തം. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ വ്യക്തിയാണ് അക്കിത്തം. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ ഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

2008ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ പത്മശ്രീ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ, വള്ളത്തോൾ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

കീഴായൂർ ആലമ്പിള്ളി മനയ്ക്കൽ ശ്രീദേവീ അന്തർജനമാണ് ഭാര്യ.സംസ്‌കൃതവും, സംഗീതവും ജ്യോതിഷവുമാണ് അക്കിത്തം പഠിച്ചത്. സമാന്യം നന്നായി ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ സമുദായ പ്രവർത്തകനായാണ് അക്കിത്തത്തിന്റെ തുടക്കം. ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നെ പത്രപ്രവർത്തകനായി; മംഗളോദയം ,യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി.1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ചു. 75 മുതൽ തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. അമ്പതോളം കൃതികളുണ്ട് അക്കിത്തത്തിന്റേതായി. അവയെല്ലാം മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളുമായി.

93-ാം വയസിലാണ് കവിക്ക് ജ്ഞാനപീഠം പുരസ്‌കാര ലഭിക്കുന്നത്. അക്കിത്തത്തിന് പുരസ്‌കാരം ലഭിച്ചതോടെ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഗ്രാമത്തിൽ ഇത് രണ്ടാം തവണയാണ് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. ആദ്യ തവണ 1995ൽ എം ടി വാസുദേവൻ നായരിലൂടെയായിരുന്നു ഇവിടെ പുരസ്‌കാരം എത്തിയത്. സെപ്റ്റംബർ 23നാണ് ജ്ഞാനപീഠം അക്കിത്തം ഏറ്റുവാങ്ങിയത്. അതിന് പിന്നാലെ അസുഖ കിടക്കയിലേക്ക് വീഴുകയായിരുന്നു അക്കിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP