Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,722 പേർക്ക്; രാജ്യത്തെ 73,01,804 കോവിഡ് ബാധിതരിൽ രോ​ഗമുക്തി നേടിയത് 63,76,863 പേർ; ചികിത്സയിൽ കഴിയുന്ന 8,13,669 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,722 പേർക്ക്; രാജ്യത്തെ 73,01,804 കോവിഡ് ബാധിതരിൽ രോ​ഗമുക്തി നേടിയത് 63,76,863 പേർ; ചികിത്സയിൽ കഴിയുന്ന 8,13,669 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,722 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,01,804 ആയി. 24 മണിക്കൂറിനിടെ 655 കോവിഡ് രോ​ഗികൾ കൂടി മരണമടഞ്ഞു. 1,11,272 കോവിഡ് ബാധിതരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 63,76,863 പേർ ഇതുവരെ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 8,13,669 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 10,552 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 19,517 പേർ രോഗമുക്തി നേടിയപ്പോൾ 158 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 15,54,389 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 13,16,769 പേർ രോഗമുക്തി നേടുകയും 40,859 പേർ മരിക്കുകയും ചെയ്തു. 1,96,288 സജീവ കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ 9,265 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 8,662 പേർ രോഗമുക്തി നേടി. ഇന്ന് 75 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 7,35,371 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,11,167 പേർ രോഗമുക്തി നേടി. 10,198 പേർ മരിച്ചു. സംസ്ഥാനത്ത് 1,13,987 സജീവ കേസുകളുണ്ടെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3892 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,050 പേർ രോഗമുക്തി നേടിയപ്പോൾ 28 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 7,67,465 പേർക്കാണ് ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,19,477 പേർ രോഗമുക്തി നേടി. 6,319 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്നും നിലവിൽ 41,669 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ 3324 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2867 പേർ രോഗമുക്തി നേടി. 44 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 3,17,548 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,89,747 പേർ രോഗമുക്തി നേടി. 5,898 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്നും നിലവിൽ 21,903 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP