Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നനഞ്ഞ പന്തിൽ പരിശീലനം നടത്തുന്നവർ മികച്ച ക്രിക്കറ്റ് താരങ്ങളാകും; നിലമ്പൂരിൽ മഴയത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രം പങ്കുവെച്ച് ഐസിസി; ചിത്രവും അടിക്കുറിപ്പും ഹിറ്റ്

നനഞ്ഞ പന്തിൽ പരിശീലനം നടത്തുന്നവർ മികച്ച ക്രിക്കറ്റ് താരങ്ങളാകും; നിലമ്പൂരിൽ മഴയത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രം പങ്കുവെച്ച് ഐസിസി; ചിത്രവും അടിക്കുറിപ്പും ഹിറ്റ്

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നിലമ്പൂർ കരുളായി ചെറുപുഴ പള്ളിക്ക് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രമാണ് ഐസിസി തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

മഴയത്ത് വെള്ളം കെട്ടി നിൽക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നവരുടെ ഫോട്ടോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അവരുടെ ഔദ്യോഗിക ഫെയ്സബുക്ക് പേജിൽ പങ്കുവെച്ചതോടെ ചിത്രവും ചിത്രത്തിന്റെ അടിക്കുറിപ്പും ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

നനഞ്ഞ പന്തിൽ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു ഐസിസി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. നിലമ്പൂരിലെ കോളേജ് അദ്ധ്യാപകനായ ജസ്റ്റിൻ ലൂക്കോസാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ചിത്രത്തിന് താഴെ നിലമ്പൂരിന്റെ പ്രകൃതി ഭംഗിയെ കുറിച്ചും കേരളത്തിന്റെ ക്രിക്കറ്റ് പ്രേമത്തെ കുറിച്ചും കമന്റുകളുമായി നിരവധി മലയാളികളും ഇതിനോടകം എത്തിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് 144 നിലനിൽക്കുന്ന സമയത്ത് ആരാണ് ക്രിക്കറ്റ് കളിക്കുന്നത് എന്നും ചിലർ തമാശയോടെ ചോദിക്കുന്നു. ഏതായാലും തേക്ക് മരങ്ങൾക്ക് നടുവിലെ മൈതാനത്ത് മഴയത്തുള്ള ക്രിക്കറ്റ് കളി ഇതിനോടകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP