Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു; നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്; അപൂർവ രോ​ഗം ബാധിച്ച സൗമ്യയെ സഹായിക്കാൻ വീഡിയോ ചെയ്ത നടി നവ്യാ നായരെ അഭിനന്ദിച്ച് ഫിറോസ് കുന്നംപറമ്പിൽ

അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു; നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്; അപൂർവ രോ​ഗം ബാധിച്ച സൗമ്യയെ സഹായിക്കാൻ വീഡിയോ ചെയ്ത നടി നവ്യാ നായരെ അഭിനന്ദിച്ച് ഫിറോസ് കുന്നംപറമ്പിൽ

മറുനാടൻ ഡെസ്‌ക്‌

അപൂർവരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിയെ കുറിച്ച് നടി നവ്യാ നായർ ചെയ്ത വിഡിയോ ആ കുട്ടിയുടെ ജീവിതം തന്നെ മാറ്റിയിരുന്നു. അമൃത ടിവിയിൽ ഒരു പ്രോ​ഗ്രാമിന് പോയപ്പോൾ താരം പരിചയപ്പെട്ട നന്നായി പാടുന്ന പെൺകുട്ടിയായിരുന്നു സൗമ്യ. ലക്ഷത്തിൽ ഒരാൾക്ക് ബാധിക്കുന്ന അപൂർവ രോ​ഗം ബാധിച്ച സൗമ്യയെ സഹായിക്കാൻ സുമനസ്സുകൾ തയ്യാറാകണം എന്നാവശ്യപ്പെട്ട് താരം ഒരു വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. ഇപ്പോഴിതാ, സമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ താരത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ് എന്ന് ഫിറോസ് കുന്നംപറമ്പിൽ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് നവ്യാ നായർക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

‘ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു. സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്. അഭിമാനം, സന്തോഷം... നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്..’ ഫിറോസ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

പ്രിയപ്പെട്ട നവ്യാനായർ....
ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ്...

നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്...

നിങ്ങൾ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങൾ ഉണ്ട്...
ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കിൽ, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ തോന്നില്ല , ആ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല ...

മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാൻ കഴിയുന്ന , അവർക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാൻ ശ്രമിക്കുന്ന മനുഷ്യർ, ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ..അതെ, നിങ്ങൾ വലിയൊരു മനുഷ്യസ്നേഹിയാണ്...
താര ജാഡകളില്ലാതെ, വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്.....

ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല ...

പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു ...
സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്....

അഭിമാനം, സന്തോഷം... നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്...

പ്രിയപ്പെട്ട നവ്യാനായർ.... ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ...

Posted by Firoz Kunnamparambil Palakkad on Wednesday, October 14, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP