Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോസ് കെ മാണിയുടെ തീരുമാനം യുഡിഎഫിന്റെ സമ്പൂർണ്ണ തകർച്ചക്ക് വഴിയൊരുക്കുമെന്ന് ഐഎൻഎൽ; എൽഡിഎഫിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

ജോസ് കെ മാണിയുടെ തീരുമാനം യുഡിഎഫിന്റെ സമ്പൂർണ്ണ തകർച്ചക്ക് വഴിയൊരുക്കുമെന്ന് ഐഎൻഎൽ; എൽഡിഎഫിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

ജാസിം മൊയ്തീൻ

കോഴിക്കോട്: എൽഡിഎഫുമായി യോജിച്ച് പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎൻഎൽ. ജോസ് കെ മാണിയുടെ തീരുമാനം യുഡിഎഫിന്റെ സമ്പൂർണ്ണ തകർച്ചക്ക് വഴിയൊരുക്കുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

ഇത് കേരള രാഷ്ട്രീയത്തെ ഗുണകരമായി തിരുത്തിയെഴുതും. യുഡിഎഫിന്റെ പിന്തിരിപ്പൻ വർഗ്ഗീയ നിലപാടുകൾ തെളിഞ്ഞതോടെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കോരളകോൺഗ്രസ് ഇടത് സഖ്യത്തിനൊപ്പം ചേരുന്നത്. ഇത് യുഡിഎഫിന് കനത്ത പ്രഹരമാണ്. ന്യൂനപക്ഷ വിരുദ്ധരായ ഫാസിസ്റ്റ് ശക്തികളോട് കൈകോർത്ത് നീങ്ങുന്ന യുഡിഎഫിന് ഇത് വലിയ തിരിച്ചടിയാണ്. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയുടെ ശാക്തീകരണത്തിന് വഴിയൊരുക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP