Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16 മുതൽ

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16 മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ വര്ഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഈ വർഷം ഒക്ടോബർ 16, 17, 18 തീയതികളിൽ (വെള്ളി, ശനി, ഞായർ) വെർച്ച്വൽ കൺവെൻഷനായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു,

ഒക്ടോബർ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്ൾസ് ഇടവക വികാരി റവ.ഫാ.ജോൺസൻ പുഞ്ചക്കോണത്തിന്റെ പ്രാരംഭ പ്രാർത്ഥനയോടുകൂടി ഈ വർഷത്തെ കൺവെൻഷന് തുടക്കം കുറിക്കും. ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രക്ഷാധികാരി വെരി.റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്‌കോപ്പ ആമുഖ സന്ദേശം നൽകും. തുടർന്ന് ഒന്നാം ദിവസത്തെ മുഖ്യ പ്രഭാക്ഷണം അനുഗ്രഹീത കൺവെൻഷൻ പ്രസംഗകൻ മോസ്റ്റ്. റവ. ഡോ.സി.വി.മാത്യു (റിട്ട.ബിഷപ്പ്, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ) നൽകും.

ഒക്ടോബര് 17 നു ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ അനുഗ്രഹീത കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.പി.തോമസ് (വികാരി,ട്രിനിറ്റി മാർത്തോമാ ചർച്ച്, തിരുവനന്തപുരം) തിരുവചന ശുശ്രൂഷ നിർവഹിക്കും.

സമാപന ദിവസമായ ഒക്ടോബർ 18 നു ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ അനുഗ്രഹീത കൺവെൻഷൻ പ്രസംഗകൻ റവ.ഫാ.ഡോ .ഓ.തോമസ് (റിട്ടയേർഡ് പ്രിൻസിപ്പൾ, ഓർത്തഡോക്‌സ് സെമിനാരി) തിരുവചന ശുശ്രൂഷ നിർവഹിക്കും.

കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം കണക്കാക്കി ഈ വർഷത്തെ കൺവെൻഷൻ വെർച്ച്വൽ കൺവെൻഷൻ ആയിരിക്കും. അതിനുള്ള കമ്പ്യൂട്ടർ റെക്കോർഡിങ്,എഡിറ്റിങ്,മിക്‌സിങ് മുതലായ ക്രമീകരണങ്ങൾ സെന്റ് മേരീസ് ഓർത്തഡോക്ൾസ് പള്ളി വികാരി റവ.ഫാ.ജോൺസൺ പുഞ്ചക്കോണം, സ്റ്റീഫൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ കൺവെൻഷൻ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

വിശ്വാസികൾ ഐസിഇസിഎച്ച് ഫേസ്‌ബുക്കിലൂടെ (ICEC Houston Facebook) കൺവെൻഷനിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനു ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നുവെന്ന് പ്രസിഡണ്ട് ഫാ. ഐസക്ക്.ബി.പ്രകാശ്, വൈസ് പ്രസിഡന്റ് ജേക്കബ്.പി.തോമസ്, സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഓ റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP