Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാരുതി സുസുക്കി ആൾട്ടോ -'ദ പ്രൈഡ് ഓഫ് ഇന്ത്യ' ; മാരുതി സുസുക്കി ആൾട്ടോ ഇരുപതാം വാർഷികം ആഘോഷിക്കുന്നു

മാരുതി സുസുക്കി ആൾട്ടോ -'ദ പ്രൈഡ് ഓഫ് ഇന്ത്യ' ; മാരുതി സുസുക്കി ആൾട്ടോ ഇരുപതാം വാർഷികം ആഘോഷിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: 40 ലക്ഷത്തിലധികം ഇന്ത്യൻ ഭവനങ്ങളെ അഭിമാനത്തിന്റെ പ്രഭയാൽ ശക്തീകരിച്ചുകൊണ്ട്, ഇന്ത്യയുടെ പ്രിയപ്പെട്ട കാർ - ആൾട്ടോ, കാർ വ്യവസായത്തിൽ അതുല്യമായ ബെഞ്ച്മാർക്കുകൾ സൃഷ്ടിച്ചുകൊണ്ടുള്ള 20 വർഷങ്ങൾ അഭിമാനപൂർവ്വം ആഘോഷിക്കുകയാണ്. ആൾട്ടോ കുടുംബങ്ങളുടെ പരിധികളില്ലാത്ത സ്നേഹം നേടുന്ന, ഇന്ത്യൻ യുവതയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികൾക്കൊപ്പം സ്വയം വികാസം പ്രാപിക്കുന്ന ഒരു മാതൃകാ ബ്രാൻഡിനുള്ള സാക്ഷ്യപത്രമാണ് ഐതിഹാസികമായ ആൾട്ടോ.ആൾട്ടോ അവതരിപ്പിച്ചത് 2000-ത്തിലാണ്, തുടർന്ന് 2004-ൽ തന്നെ ആൾട്ടോ ഇന്ത്യയിൽ നമ്പർ 1 വിൽപ്പനയുള്ള കാറായി മാറിക്കഴിഞ്ഞു. 2008-ൽ, ആൾട്ടോ 10 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുടെ കുടുംബമെന്ന നാഴികക്കല്ലിൽ എത്തിച്ചേർന്നു. അടുത്ത നാഴികക്കല്ലായ 20 ലക്ഷം വിൽപ്പന 2012-ൽ മറികടന്നു, തുടർന്ന് 2016-ൽ 30 ലക്ഷം. ഈയിടെ ഓഗസ്റ്റ് 2020-ൽ ആൾട്ടോ ശ്രദ്ധേയമായ 40 ലക്ഷം വിൽപ്പന മറികടന്നു. ആൾട്ടോയുടെ സമാനതകളില്ലാത്ത ജനകീയ സ്വീകാര്യത, ഉയർന്ന മത്സരം നടക്കുന്ന പാസഞ്ചർ കാർ വിഭാഗത്തിൽ ഏററവും വിൽപ്പനയുള്ള മോഡൽ എന്ന സ്ഥാനം കഴിഞ്ഞ 16 വർഷങ്ങളായി എല്ലാ വർഷവും നേടുന്നതിന് സഹായകമായിട്ടുണ്ട്.

2019-20 വർഷത്തിൽ ഏതാണ്ട് 76% ആൾട്ടോ ഉപഭോക്താക്കളും അവരുടെ ആദ്യ കാറായാണ് ആൾട്ടോയെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്, ഇത് ഈ വർഷം 84% ആയി ഉയർന്നിരിക്കുകയാണ്. 40 ലക്ഷം ഉപഭോക്താക്കളിൽ അഭിമാനത്തിന്റെ ശക്തമായ വികാരം പകർന്നുനൽകിക്കൊണ്ട്, ഇന്ത്യയിൽ മറ്റൊരു കാറിനും നേടാനാകാത്ത ചുവടുമായി, ഇന്ന് ബ്രാൻഡ് ആൾട്ടോ 'ദേശ് കി ഷാൻ' എന്ന അർഹമായ സ്ഥാനം നേടിയിരിക്കുകയാണ്. ശ്രദ്ധേയമായ ഈ നേട്ടം കരസ്ഥമാക്കിയ വേളയിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ,് മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

രാജ്യത്തിലുടനീളമുള്ള വൻ ജനപ്രിയത ആൾട്ടോ ആസ്വദിക്കുകയും ഇന്ത്യയിലെ ഒട്ടുമിക്കവരെയും വീലുകൾക്ക് പിറകിലാക്കുന്നത് തുടരുകയുമാണ്. 1920 സാമ്പത്തിക വർഷത്തിൽ 59% ആൾട്ടോ വിൽപ്പനയും വന്നിരിക്കുന്നത് നാട്ടിൻപുറ വിപണികളിൽ നിന്നാണ്. ഈ വർഷമത് 62%-മായി ഉയർന്നിരിക്കുന്നു. 'ദ പ്രൈഡ് ഓഫ് ഇന്ത്യ' എന്ന സ്ഥാനം നേടിയ മാരുതി സുസുകി ആൾട്ടോ അന്താരാഷ്ട്ര വിപണിയിലും അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നീ വിപണികളിലുൾപ്പെടെ 40 രാജ്യങ്ങളിലേക്ക് ആൾട്ടോ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഏറ്റവും സമകാലികവും വിശേഷഗുണങ്ങളാൽ സമ്പന്നവും ഉപഭോക്താക്കളുടെ പുത്തൻ ആവശ്യങ്ങൾക്ക് അനുസൃതവുമായി മാറുന്നതിനായി മാരുതി സുസുകി ആൾട്ടോ കഴിഞ്ഞ 2 ദശാബ്ദങ്ങളായി നിരവധി മാറ്റങ്ങളിലൂടെയും നവീകരണങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. മനംമയക്കുന്ന ഒതുക്കമുള്ള ആധുനിക രൂപകൽപന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയർന്ന ഇന്ധനക്ഷമത, ഏറ്റവും പുതിയ സുരക്ഷാ - സൗകര്യ ഘടകങ്ങൾ, തുച്ഛമായ വില, എന്നിവയുടെ അതുല്യമായ സങ്കലനമാണ് ആൾട്ടോയുടെ വിജയ ഫോർമുല. ഏറെ ആഗ്രഹത്തോടെ ആദ്യ കാർ വാങ്ങുന്നവർക്കായി ആൾട്ടോ ഇന്ന് ടച്ച് സ്‌ക്രീൻ സ്മാർട്ട് പ്ലേ ഇൻഫോടയിന്മെന്റ് സിസ്റ്റം, ഇ.ബി.ഡി യോടുകൂടിയ എ.ബി.എസ്, ഇരട്ട നിറത്തിലുള്ള ഇന്റീരിയർ, ഇരട്ട എയർബാഗുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP