Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം: കൈപ്പുസ്തക പ്രകാശനം നാളെ

ദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം: കൈപ്പുസ്തക പ്രകാശനം നാളെ

സ്വന്തം ലേഖകൻ

കൊച്ചി: ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലും, കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) ചേർന്ന് നാളെ (വ്യാഴാഴ്ച) 11 മണിക്ക് 'ദുരന്തങ്ങൾ: തയ്യാറെടുപ്പും നേരിടലും; സമൂഹത്തിന് ഒരു കൈപ്പുസ്തകം,' എന്ന പുസ്തകത്തിന്റെ ഓൺലൈൻ പ്രകാശനം സംഘടിപ്പിക്കുന്നു.

യു.എസ്. കോൺസുലേറ്റ് ജനറലിലെ പബ്ലിക് അഫയേഴ്സ് ഓഫീസർ ആൻ ലീ ശേഷാദ്രി ആമുഖ പ്രസംഗവും പുസ്തക പ്രകാശനവും നടത്തും. പുസ്തക പ്രകാശനത്തിന് ശേഷം 'സമൂഹ കേന്ദ്രീകൃതമായ ദുരന്ത ലഘൂകരണ പ്രക്രിയയിൽ ബഹുവിധ ദുരന്ത സമീപനത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗ മേധാവി ഡോ. മുരളി തുമ്മാരുകുടി, യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാഡ് മിറ്റിഗേഷൻ ആൻഡ് പ്ലാനിങ് കോ-ഡയറക്ടർ ഡോ. ഹിമാൻഷു ഗ്രോവർ, കേരളത്തിലെ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്‌മെന്റ് ഓണററി ചെയർപേഴ്‌സൺ ഡോ. നിവേദിത പി. ഹരൻ, കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സിപിപിആർ ചെയർമാൻ ഡോ ഡി. ധനുരാജ് ചർച്ചയുടെ മോഡറേറ്റർ ആയിരിക്കും.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും, കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'അമേരിക്ക വിത്ത് കേരള' പദ്ധതിയുടെ ഭാഗമായാണ് ഈ കൈപ്പുസ്തകം തയാറാക്കിയിരിക്കുന്നത്.

ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും അമേരിക്കയുടെ അനുഭവപാഠങ്ങളും പിന്തുടരാവുന്ന മാതൃകകളും കേരളത്തിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളും സമൂഹവുമായി പങ്കുവെക്കുന്നതിനും അമേരിക്കൻ വിദഗ്ദ്ധർക്ക് കേരളം പ്രളയക്കെടുതിയെ നേരിട്ട രീതികൾ അടുത്തറിയുന്നതിനുമായി 2019 ജൂൺ മുതൽ ഒക്ടോബർ വരെ വിവിധ ശില്പശാലകളും ബോധവൽക്കരണ പരിപാടികളുമാണ് ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്നത്.

പുസ്തക പ്രകാശനത്തിന് ശേഷം ഈ കൈപ്പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ സിപിപിആർ വെബ്സൈറ്റിൽ (https://www.cppr.in/) ലഭ്യമാകുന്നതാണ്.

റെജിസ്‌ട്രേഷൻ : .ly/3lqBAOe 

തത്സമയ പരിപാടിയുടെ ഭാഗമാകാനും കൂടുതൽ വിവരങ്ങൾക്കായും യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ (https://www.facebook.com/chennai.usconsulate/), സിപിപിആർ (https://www.facebook.com/cpprindia/live)ഫേസ്‌ബുക് പേജുകൾ സന്ദർശിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP