Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീന മേരി അലക്സിന്റെ പുസ്തകം പ്രകാശനം ചെയ്തു

ലീന മേരി അലക്സിന്റെ പുസ്തകം പ്രകാശനം ചെയ്തു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൾഗഖിയിലെ ടാലന്റ് കൺസൾട്ടന്റും, ടാലന്റ് സക്സസ് എച്ച്ആർ കൺസൾട്ടിംഗിന്റെ (www.Talentsuccess.ca) ഉടമയുമായ ലീന മേരി അലക്സ് അവരുടെ ജീവിതാനുഭവം, നോർത്ത് അമേരിക്കയിലേക്ക് പുതുതായി മൈഗ്രേറ്റ് ചെയ്യുന്നവർക്ക് പ്രയോജനപ്പെടുവാൻ വേണ്ടി, 'OVERCOME YOUR INTERVIEW ANXIETIES' എന്ന പുസ്തകം രചിച്ചിരിക്കുന്നു. 'സൊല്യൂഷൻസ് ഫോർ റെസിലിയൻസ്' എന്ന സ്ഥാപനത്തിന്റെ ഉടമയും, എഴുത്തുകാരിയും, മെന്ററും ആയ പട്രീഷ്യ മോർഗന് പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിച്ചുകൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്.

കഴിഞ്ഞ പത്തുവർഷത്തിലേറെയായി മാനവ വിഭവശേഷിയിൽ, പ്രത്യേകിച്ച് ഓയിൽ ആൻഡ് ഗ്യാസ്, എഞ്ചിനീയറിങ്, നിർമ്മാണ മേഖലകളിൽ റിക്രൂട്ട്മെന്റിൽ അവർ മികച്ച സംഭാവന നൽകുകയും, മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുകയും, അവരുടെ റോളുകളിൽ അവർ വിജയിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട്, ഈ മേഖലയിൽ മികച്ച സംഭാവന നല്കികൊണ്ടിരുക്കുന്ന ഒരു പ്രഫഷണൽ ആണ് ലീന മേരി അലക്സ്. ആളുകളുടെ കരിയറിനെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ ലീന മേരി അലക്സ് ഈ തൊഴിൽ ആസ്വദിക്കുന്നു. പുതിയ ഇമ്മിഗ്രന്റ്സിനും , ജോലി അന്വേഷിക്കുന്നവർക്കും ഇന്റർവ്യൂ എങ്ങനെ നേരിടാം എന്ന നുറുങ്ങുകളും ഉപദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ആവശ്യക്കാരെ സഹായിക്കുക എന്നുള്ളതാണ് ഈ പുസ്തകം കൊണ്ടുദ്ദേശിക്കുന്നത്. സാധാരണ ചോദിക്കുന്ന അഭിമുഖ ചോദ്യങ്ങളും വിജയിച്ച പ്രതികരണങ്ങളും നിങ്ങളുടെ എല്ലാ അനുഭവങ്ങളും ഉപയോഗിച്ച് അഭിമുഖത്തിന് നേരിടുക, ഒരു അഭിമുഖത്തിന്റെ അവസാനം എന്ത് ചോദ്യങ്ങൾ ചോദിക്കണം, എങ്ങനെ ക്രിയാത്മകമായി ഫോളോ അപ്പ് ചെയ്യാം എന്നിങ്ങനയുള്ളതും വിവിധ തൊഴിലുകളിൽ, പ്രത്യേകിച്ച് പുതിയ ഇമ്മിഗ്രന്റ്സിന് കനേഡിയൻ അക്രഡിറ്റേഷൻ ലഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എനർജി സെക്ടറിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആഷ്ലി അലക്സിന്റെ ഭാര്യയായ ലീന മേരി അലക്സ് കഴിഞ്ഞ 15 വർഷമായി കുടുംബത്തൊടൊപ്പം കാനഡയിലെ ആൽബർട്ടയിൽ താമസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP