Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെഡിക്കൽ വിദ്യാഭ്യാസത്തിൽ കരിയർ പടുത്തുയർത്താൻ സഹായിക്കുന്ന ലിങ്ക് ഇന്ത്യ വെബിനാർ നാളെ

മെഡിക്കൽ വിദ്യാഭ്യാസത്തിൽ കരിയർ പടുത്തുയർത്താൻ സഹായിക്കുന്ന ലിങ്ക് ഇന്ത്യ വെബിനാർ നാളെ

സ്വന്തം ലേഖകൻ

ദോഹ: മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നേരായ വഴികൾ ചൂണ്ടിക്കാണിക്കാനും മികച്ച കരിയർ പടുത്തുയർത്താനും തട്ടിപ്പിൽ വീഴാതിരിക്കാനും ഖത്തറിലെ പ്രവാസി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ലിങ്ക് ഇന്ത്യ എജ്യൂക്കേഷണൽ സർവ്വീസസ് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസുമായി സഹകരിച്ച് നാളെ വെബിനാർ സംഘടിപ്പിക്കുന്നത്.

വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന വഴികളെക്കുറിച്ച് കരിയർ ലിങ്ക്‌സ് അക്കാദമി സിഇഒ അജയ് പത്മാനഭൻ വിവരിക്കും.

ഏവരുടെയും സ്വപ്ന കരിയറായ മെഡിക്കൽ മേഖലയിൽ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാതിരുന്നാൽ പല വിധത്തിലുള്ള തട്ടിപ്പിനിരായാവുകയും കഴിവുള്ള വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകുകയും ചെയ്തേക്കാം. ഈ രംഗത്താണ് ഈ വെബിനാറിന്റെ പ്രാധാന്യമെന്ന് ലിങ്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ റിജു മുഹമ്മദ് പറഞ്ഞു.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. 650ന് മുകളിൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കും. മികച്ച മാർക്ക് ലഭിച്ച മറ്റ് കുട്ടികൾക്ക് മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനം തേടാം. എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് മെറിറ്റ്, മാനേജ്‌മെന്റ്, എൻ.ആർ.ഐ ക്വോട്ടകളിൽ പ്രവേശനത്തിന് അവസരമുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടിയാകാൻ ലക്ഷ്യമിട്ടാണ് വെബിനാർ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 70467553 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP