Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിജയന്തി - പ്രസംഗമൽസര വിജയികളെ പ്രഖ്യാപിച്ചു

ഗാന്ധിജയന്തി - പ്രസംഗമൽസര വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമൽസരത്തിലെ വിജയികളെ വെബിനാർ വഴി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. ഇൻകാസ് കണ്ണൂർ ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ഡിസി സി പ്രസിഡണ്ട് സതീശൻ പാച്ചേനി മുഖ്യാഥിതിയായിരുന്നു. ചെറുകഥാകൃത്ത് നവീന പുതിയോട്ടിൽ വിജയികളെ പ്രഖ്യാപിച്ചു. ഡാരിസ് ബെന്നി, വെളിമാനം എച്ച് എസ് എസ് ഒന്നാം സ്ഥാനവും , ടോം തോമസ്സ്, സാന്തോം എച്ച് എസ് എസ് കൊളക്കാട് രണ്ടാം സ്ഥാനവും, സനൂയ സന്തോഷ്, വലിയന്നൂർ യു പി എസ് മൂന്നാം സ്ഥാനവും നേടി. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാൻ യോഗം ഉൽഘാടനം ചെയ്തു. സംഘാട സമിതി കൺവീനർ ജെനിറ്റ് ജോബ് വിഷയാവതരണവും. ജോ. കൺവീനർ സഫീർ കരിയാട് ഫേസ് ബുക്ക് കോൺടസ്‌ററ് വിശദീകരണവും നടത്തി. സന്ദീപ് കെ സി, വിദ്യ രഞ്ജിത്ത്, ഫർഹാൻ എന്നിവർ വിധികർത്താക്കളായി. ഐ സി സി പ്രസിഡണ്ട് മണികണ്ഠൻ എ പി, കെ എം സി സി പ്രസിഡണ്ട് SAM ബഷീർ, സുരേഷ് കരിയാട്, ജോപ്പച്ചൻ തെക്കേക്കുറ്റ്, നിയാസ് ചെരിപ്പത്ത്, ഹൈദർ ചുങ്ക ത്തറ, ഇ എം നാസർ, അഡ്വ. സുനിൽകുമാർ, ജോർജ് കുരുവിള, കെ വി ബോബൻ, ഷംസുദീൻ ഇസ്മയിൽ, അഷ്‌റഫ് വടകര, അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീരാജ് ചൊവ്വ, ഷമീർ മട്ടന്നൂർ, സഞ്ജയ് അലവിൽ, നിയാസ് ചിറ്റാലിക്കൽ, അനിൽ അഴീക്കോട്, മാലി മെരുവമ്പായി, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജന: സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ജോ ട്രഷറർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP