Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചു; കേരളാ കോൺഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം; കേരളത്തിലെ രാഷ്ട്രീയ ഗതി നിർണയിക്കുന്ന നീക്കമെന്ന് ജോസ് കെ മാണി; വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലത്; എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജോസ്; മുന്നണി മാറ്റ പ്രഖ്യാപനത്തിൽ പി ജെ ജോസഫിനും കോൺഗ്രസിനും കടുത്ത വിമർശനം; മുന്നണി മാറ്റം 38 വർഷം യുഡിഎഫ് രാഷ്ട്രീയത്തിനൊപ്പം നിന്ന ശേഷം

ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചു; കേരളാ കോൺഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം; കേരളത്തിലെ രാഷ്ട്രീയ ഗതി നിർണയിക്കുന്ന നീക്കമെന്ന് ജോസ് കെ മാണി; വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലത്; എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജോസ്; മുന്നണി മാറ്റ പ്രഖ്യാപനത്തിൽ പി ജെ ജോസഫിനും കോൺഗ്രസിനും കടുത്ത വിമർശനം; മുന്നണി മാറ്റം 38 വർഷം യുഡിഎഫ് രാഷ്ട്രീയത്തിനൊപ്പം നിന്ന ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനമാണ് ഇതെന്നും കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം.

വർഗീയ ശക്തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി. കൊവിഡിലും കാർഷിക പ്രശ്‌നങ്ങളിലും ഇടത് മുന്നണി അനുഭാവപൂർണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ് പറയുന്നു. യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് വിഭാഗം ഒടുവിൽ ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്. പാർട്ടിയിൽ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം. റോഷി അഗസ്റ്റിൻ, എൻ ജയരാജ് ,തോമസ് ചാഴിക്കാടൻ എന്നിവർ ജോസിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

38 വർഷക്കാലം ഉയർച്ചയിലും താഴ്‌ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.

കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്‌സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പിജെ ജോസഫിന് യുഡിഎഫ് നേതാക്കൾ മൗനമായി സഹായം ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു. വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോൺഗ്രസിനെ പുറത്താക്കിയതെന്നും, തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടായില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരളാ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാർട്ടിയെ അടിയറവ് വയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും ജോസ് കെ മാണി.

ജോസ് കെ മാണിയുടെ വാക്കുകൾ:

ഒക്ടോബർ ഒമ്പതാം തീയ്യതി കേരളാ കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി വിൡച്ചു കൂട്ടി കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് ചർച്ച ചെയ്തു. യുഡിഎഫിൽ നിന്നും പുറത്താക്കിയത് മുതൽ കേരളാ കോൺഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. കെ എം മാണിയാണ് യുഡിഎഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തു നിന്നും കേരളാ കോൺഗ്രസിന് തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ പ്രസ്താവന എഴുതി വായിച്ചത്. കഴിഞ്ഞ 38 വർഷക്കാലം യുഡിഎഫ് രൂപീകരണത്തിലും ഉയർച്ചയിലും തളർച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ അപമാനിച്ചു.

കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് നേരിടേണ്ടി വന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ചതിച്ചു. എംഎൽഎമാർ നിയമസഭയ്ക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനവുമൊക്കെ യുഡിഎഫിന്റെ നേതൃത്വത്തൽ കൊടുത്തപ്പോൾ ഗൗരവമായി എടുക്കുകയോ ചർച്ചക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ല. ഇതൊന്നും ഞങ്ങൾ പരസ്യപ്പെടുത്തിയില്ല. അതത് ഫോറത്തിൽ അഭിപ്രായപ്പെടുകയാണ് ചെയ്തത്. എനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് പി ജെ ജോസഫ് നടത്തിയത്. പാർട്ടിയും ചിഹ്നവും ലോക്‌സഭാ സീറ്റും അടക്കം വേണമെന്നും പറഞ്ഞു. മാണി സാറിൻ ഭവനം പോലും മ്യൂസിയം ആക്കണമെന്ന് പറയുകയാണ്.

നിരന്തരമായി വേട്ടയായി. ഇതൊക്കെ യുഡിഎഫിനെ ദുർബലപ്പെടുത്തുന്നത് ആയിരുന്നു. ഒരിക്കൽ പോലും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ തയ്യാറായില്ല. മൗനമായ പിന്തുണയും സഹയാവുമാണ് യുഡിഎഫ് നേതാക്കൾ ഒരുക്കി കൊടുത്തത്. ഇന്ന് പാർലമെന്റിൽ യുപിഎക്ക് നാമമാത്രമായ അംഗങ്ങളേ ഉള്ളൂ. അങ്ങനെയുള്ള അവസ്ഥയിൽ പോലും കേരളാ കോൺഗ്രസിനെ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരിലാണ്. ഇത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. യുഡിഎഫ് വിടാൻ 2016ൽ തീരുമാനിച്ചു. ചരൽകുന്നു ക്യാമ്പിൽവച്ചായിരുന്നു തീരുമാനം എടുത്തത്. അന്ന് ആ തീരുമാനം എടുത്തപ്പോൾ കെ എം മാണിയുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്. കോൺഗ്രസിലെ ചില നേതാക്കന്മാർ അവരുടെ മുഖ്യശത്രു കേരളാ കോൺഗ്രസാണ് എന്നു പറഞ്ഞിരിക്കയാണ്. അതിന് വേണ്ടി ഒരു തെരഞ്ഞെടുപ്പു വരുമ്പോൾ ഒരു സ്‌പെഷ്യൽ ബെറ്റാലിയൻ ഉണ്ട് എന്നും മാണി പറഞ്ഞിരുന്നു. എന്നിട്ടും മാണി സാറിനോട് വലിയ സ്‌നേഹ പ്രകടനം ഉണ്ടായിരുന്നു.

അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പാർട്ടി നേതാക്കളെയും എംഎൽഎമാരെയും ബന്ധപ്പെട്ടില്ല. എന്നിട്ടും മാധ്യമങ്ങളിൽ വാർത്ത കൊടുത്തത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ പുറത്താക്കും എന്നായിരുന്നു. വ്യക്തമായ അജണ്ടയോടെയാണ് കോൺഗ്രസ് നേതാക്കൾ പ്രവർത്തിച്ചത്. അവരുടെ അജണ്ടയുടെ മുന്നിൽ പാർട്ടിക്ക് അടിയറ വെക്കുവാൻ കഴിയില്ല. 2018ൽ ചരൽകുന്ന് ക്യാമ്പിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ മൂന്ന് പ്രഖ്യാപിത മുദ്രാവാക്യങ്ങൾ മുന്നോട്ടു വെച്ചിരുന്നു.

ഇന്ന് വർഗീയ ശക്തികൾ വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ ചെറുത്തു തോൽപ്പിക്കാൻ ഇന്ന് ഇടതു പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയവ ഭൂരിപക്ഷവും അടങ്ങുന്ന കർഷകരാണ് പ്രതിസന്ധിയിലായത്. ഇക്കാര്യങ്ങൾ അടക്കം ഉന്നയിച്ചു മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അനുഭാവ പൂർണ്ണമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇടുക്കിയിലെ പട്ടയ വിഷയത്തിലും റബർ കർഷകരുടെ വിഷയത്തിലും ഇടപെട്ടപ്പോൾ കൃത്യമായ നിർദ്ദേശങ്ങൾ ഇടതു സർക്കാർ മുന്നോട്ടു വെച്ചു. കേരളാ കോൺഗ്രസിന്റെ മാനിഫെസ്റ്റോ വിഷയങ്ങൾ സർക്കാറിന് സമർപ്പിക്കും. ഞങ്ങളുടെ നയത്തോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ മുന്ണിയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കും. ഇത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന തീരുമാനം ആയിരിക്കും.

കേരളാ കോൺഗ്രസിന്റെ നിലവിലെ രാജ്യസഭാ എം പി സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചിരിക്കയാണ്. ഈ സ്ഥാനം രാഷ്ട്രീയമായും വ്യക്തിപരമായും തന്റെ തീരുമാനമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP