Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ മുതൽ വിളിച്ചാൽ കായലിൽ എവിടെയും വാട്ടർ ടാക്‌സി വിളിപ്പുറത്തെത്തും; ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്‌സി ഉദ്ഘാടനം നാളെ; ഇനി കായൽ യാത്ര അതിവേഗം

നാളെ മുതൽ വിളിച്ചാൽ കായലിൽ എവിടെയും വാട്ടർ ടാക്‌സി വിളിപ്പുറത്തെത്തും; ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്‌സി ഉദ്ഘാടനം നാളെ; ഇനി കായൽ യാത്ര അതിവേഗം

സ്വന്തം ലേഖകൻ

ആലപ്പുഴ: നാളെ മുതൽ വിളിച്ചാൽ കായലിൽ എവിടെയും വാട്ടർ ടാക്‌സി വിളിപ്പുറത്തെത്തും. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്‌സി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനായി രാവിലെ 11.30-നാണ് ഉദ്ഘാടനം. യാത്രാബോട്ടുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാൻ കഴിയുമെനന്നതാണ് വാട്ടർ ടാക്‌സിയുടെ പ്രത്യേകത. അതിവേഗ എൻജിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാർ വിളിക്കുന്ന എവിടേക്കും വാട്ടർ ടാക്‌സിയെത്തും. ഇപ്പോൾ ഒരു ടാക്‌സിയാണ് സർവീസ് നടത്തുക. ആദ്യമായി ആലപ്പുഴയിലാണ് വാട്ടർ ടാക്‌സി സംവിധാനം തുടങ്ങുന്നത്.

നവംബറിൽ ഒരു ടാക്‌സിയും ഡിസംബറിൽ രണ്ടു ടാക്‌സികളും സർവീസാരംഭിക്കും. എറണാകുളം-വൈക്കം, ആലപ്പുഴ-കോട്ടയം തുടങ്ങിയ മേഖലകളിലാണ് അതുവരുക. ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചാകും പ്രവർത്തനം. നിലവിൽ മണിക്കൂറിന് 1,500 രൂപയാണ് നിരക്ക്. അരമണിക്കൂർ ഉപയോഗത്തിന് 750 രൂപ. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകൾ കണക്കാക്കി തുകയീടാക്കും.

വാട്ടർ ടാക്‌സി സേവനത്തിനായി 9400050325, 9400050322 എന്നീ നമ്പരുകളിൽ വിളിക്കാം. കൂടുതൽ ടാക്‌സികൾ വരുമ്പോൾ പ്രത്യേകം നമ്പരുകളാവും. ഓൺലൈൻ ടാക്‌സി സംവിധാനം പോലെയാക്കുന്നതും പരിഗണിക്കുന്നുണ്ട്.

ഒരു വാട്ടർ ടാക്‌സിയിൽ ഒരേസമയം പത്തുപേർക്ക് സഞ്ചരിക്കാനാകും. വേഗത മണിക്കൂറിൽ 35 കിലോമീറ്റർ. സ്വീഡനിൽനിന്നെത്തിച്ച എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. അരൂരിലെ ബോട്ട്യാർഡിലാണ് ഇതു നിർമ്മിച്ചത്. കുസാറ്റിന്റേതാണ് രൂപകൽപ്പന. ഡ്രൈവർ കം സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്നു ജീവനക്കാർ ബോട്ടിലുണ്ടാകും. ബോട്ടിലെ വെളിച്ചസംവിധാനങ്ങൾ സൗരോർജത്തിലാണ്. ഒരു ബോട്ടിറക്കാൻ 70 ലക്ഷം രൂപയാണ് ചെലവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP