Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1750 ഡോളർ ഫീസ് അടച്ചവർക്ക് മാത്രമായി ഫോർച്ച്യുണിന്റെ ഓൺലൈൻ സംവാദം; സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മയക്കുമരുന്ന് അടിമകൾക്ക് സമാനമെന്ന് പൊട്ടെത്തെറിച്ച് മേഗൻ

1750 ഡോളർ ഫീസ് അടച്ചവർക്ക് മാത്രമായി ഫോർച്ച്യുണിന്റെ ഓൺലൈൻ സംവാദം; സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മയക്കുമരുന്ന് അടിമകൾക്ക് സമാനമെന്ന് പൊട്ടെത്തെറിച്ച് മേഗൻ

സ്വന്തം ലേഖകൻ

നിരവധി വർഷങ്ങൾ ഇൻസ്റ്റാഗ്രാം ഉപഭോക്താവായിരുന്ന മേഗൻ മെർക്കലിന് വീണ്ടുവിചാരമുണ്ടായതാണോ അതോ തന്റെ ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ശ്രമമാണോ എന്ന് വ്യക്തമല്ല, പക്ഷെ, ഇപ്പോൾ സോഷ്യൽ മീഡിയയ്ക്കും ഉപഭോക്താക്കൾക്കും എതിരെ ആഞ്ഞടിച്ചെത്തിയിരിക്കുകയാണ് മേഗൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ലഹരിമരുന്നുകൾക്ക് അടിമകളായവർക്ക് തുല്യമാണെന്നാണ് ഇപ്പോൾ മേഗൻ പറയുന്നത്. ചൊവ്വാഴ്‌ച്ച നടന്ന ഫോർച്യുണിന്റെ മോസ്റ്റ് പവർഫുൾ വുമൺ നെക്സ്റ്റ് ജെൻ വിർച്വൽ ഉച്ചകോടിയിലാണ് അവർ ഈ അഭിപ്രായ പ്രകടനം നടത്തിയത്.1750 ഡോളർ ഫീസ് നൽകിയവർക്ക് മാത്രമായിരുന്നു ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത്.

ലോകത്തിൽ ചില വസ്തുക്കളുണ്ട്, അവയുമായി കൂടുതൽ സമയം ചെലവഴിക്കുന്നവരെ നമ്മൾ അവയുടെ ഉപയോക്താക്കൾ എന്ന് വിളിക്കും. മയക്കുമരുന്നിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നവരും ഉപയോക്താവാണ് സമൂഹ മാധ്യമത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരും ഉപയോക്താവാണ്, അവർ പറയുന്നു. ഇത് രണ്ടും ഒരുപോലെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മേഗൻ പറയുന്നത്.

മയക്കു മരുന്നുകൾക്ക് ജനങ്ങളെ അടിമകളാക്കാനുള്ളത്ര കഴിവ് സോഷ്യൽ മീഡിയകൾക്കുമുണ്ടെന്ന് താൻ വിശ്വസിക്കുന്നു എന്നാണ് മേഗൻ പറഞ്ഞത്. താൻ കുറേയധികം കാലമായി സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെന്നും അവർ പറഞ്ഞു. എന്നാൽ, ഹാരിയെ കണ്ടെത്തുന്നതിനു മുൻപ് മേഗൻ ധാരാളം വർഷം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഒരു നടിയെന്ന നിലയിൽ സ്വയം പ്രചാരം നൽകാനും അതുപോലെ തന്റെ ലൈഫ്സ്‌റ്റൈൽ ബ്ലോഗിന് പ്രചാരം നൽകാനും മേഗൻ സമൂഹ മധ്യമങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ചിട്ടുണ്ട്.

ഓരോ ദിവസത്തെ ഭക്ഷണം, വസ്ത്രം, ഒഴിവുകാല യാത്രകൾ തുടങ്ങി നിരവധി വ്യക്തിപരമായ കാര്യങ്ങൾ മേഗൻ സമൂഹ മധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്. എന്തിനധികം, ഹാരിയുമായുള്ള ബന്ധം പോലും ആദ്യമായി പുറത്തറിയിച്ചത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു. 2018-ൽ ഹാരിയുമായുള്ള വിവാഹ നിശ്ചയം പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടു പിനാലെയാണ് 1.9 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മേഗൻ അടച്ചുപൂട്ടിയത്.

സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് വേണ്ടെന്നാണ് ഇപ്പോൾ താൻ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ഇത് തനിക്ക് തികച്ചും മനസ്സമാധാനം നൽകുന്നു. അതിനുശേഷം, സമൂഹ മാധ്യമങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും മേഗൻ വിവരിച്ചു. സമൂഹ മാധ്യമങ്ങൾ നമ്മളോട് എന്താണ് ചെയ്യുന്നത് എന്നറിയുവാൻ അതിന്റെ ഉപരിതലം ഉരച്ചു നോക്കാൻ നാം തുടങ്ങിയിട്ടേയുള്ളു. ഇനിയും അതിന്റെ ആഴങ്ങളിലേക്ക് പോകേണ്ടതുണ്ട്. അവർ ഉച്ചകോടിയിൽ പങ്കെടുത്ത യുവാക്കളോടായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP