Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

250,000 പൗണ്ടിന്റെ റോൾസ് റോയിസും 160,000 പൗണ്ടിന്റെ ലംബോർഗിനിയും കൂട്ടിയിടിച്ചു; ലണ്ടനിൽ നടന്ന ആഡംബര കൂട്ടിയിടിക്കലിന് പിന്നാലെ മുങ്ങിയ റോൾസ് റോയ്‌സ് ഉടമയെ തേടി പൊലീസ്

250,000 പൗണ്ടിന്റെ റോൾസ് റോയിസും 160,000 പൗണ്ടിന്റെ ലംബോർഗിനിയും കൂട്ടിയിടിച്ചു; ലണ്ടനിൽ നടന്ന ആഡംബര കൂട്ടിയിടിക്കലിന് പിന്നാലെ മുങ്ങിയ റോൾസ് റോയ്‌സ് ഉടമയെ തേടി പൊലീസ്

സ്വന്തം ലേഖകൻ

ലണ്ടൻ: ആഡംബര വാഹനങ്ങളുടെ കൂട്ടിയിടിക്കലിന് സാക്ഷിയായി ബ്രിട്ടനിലെ വെസ്റ്റ് മിഡ് ലാൻഡ്‌സ്. 250,000 പൗണ്ടിന്റെ റോൾസ് റോയിസും 160,000 പൗണ്ടിന്റെ ലംബോർഗിനിയുമാണ് കഴിഞ്ഞ ദിവസം മിഡ് ലാൻഡ്‌സിൽ കൂട്ടിയിടിച്ചത്. ആഡംബര കൂട്ടിയിടിക്കലിന് പിന്നാലെ മുങ്ങിയ റോൾസ് റോയ്‌സ് ഉടമയെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.

ചുവന്ന ലംബോർഗിനി കാറിന് പിന്നിൽ റോൾസ് റോയ്‌സ് ഇടിക്കുക ആയിരുന്നു. റോൾസ് റോയിസിന്റെ മുൻ വശത്തുള്ള ഗ്രിൽ തകർന്നിട്ടുണ്ട്. കൂട്ടിയിടിക്കലിന്റെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. ട്വിറ്ററിലൂടെയാണ് ചിത്രം പുറത്ത് വിട്ട് പൊലീസ് റോൾസ് റോയ്‌സ് ഉടമയ്ക്കായി അന്വേഷണം തുടങ്ങിയത്. ചിത്രം പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്. ആഡംബര കൂട്ടിയിടിക്കലിനെ പറ്റി വൻ ചർച്ചയാണ് ട്വിറ്ററിൽ നടക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP