Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനന, മരണ രജിസ്‌ട്രേഷനുകൾക്ക് ആധാർ നിർബന്ധമില്ല; രജിസ്‌ട്രേഷന് ആധാർ ഹാജരാക്കണോയെന്ന് അപേക്ഷകർക്കു തീരുമാനിക്കാം

ജനന, മരണ രജിസ്‌ട്രേഷനുകൾക്ക് ആധാർ നിർബന്ധമില്ല; രജിസ്‌ട്രേഷന് ആധാർ ഹാജരാക്കണോയെന്ന് അപേക്ഷകർക്കു തീരുമാനിക്കാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനന, മരണ രജിസ്‌ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമല്ലെന്ന് രജിസ്ട്രാർ ജനറലിന്റെ ഓഫിസ് വ്യക്തമാക്കി. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നൽകിയ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സർക്കുലർ അതനുസരിച്ച്, ജനന, മരണ രജിസ്‌ട്രേഷന് ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കും. ആധാർ ഹാജരാക്കണോയെന്ന് അപേക്ഷകർക്കു തീരുമാനിക്കാം.  ഔദ്യോഗിക രേഖകളിൽ ആധാർ നമ്പർ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാൽ തന്നെ ആദ്യ 8 അക്കങ്ങൾ കറുത്ത മഷി കൊണ്ടു മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP