Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഡാക്കിലെ കരസേനയ്ക്ക് മലയാളി നേതൃത്വം; ലേ ആസ്ഥാനമായുള്ള 14-ാം ഫയർ ആൻഡ് ഫ്യൂറി കോറിന്റെ മേധാവിയായി ലഫ്. ജനറൽ പി.ജി.കെ മേനോൻ ചുമതലയേറ്റു

ലഡാക്കിലെ കരസേനയ്ക്ക് മലയാളി നേതൃത്വം; ലേ ആസ്ഥാനമായുള്ള 14-ാം ഫയർ ആൻഡ് ഫ്യൂറി കോറിന്റെ മേധാവിയായി ലഫ്. ജനറൽ പി.ജി.കെ മേനോൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് കാശ്മീരിലെ സംഘർഷം തുടരുന്ന ചൈന അതിർത്തിയിലെ ഇന്ത്യൻ കരസേനയുടെ നേതൃത്വം മലയാളിയായ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ ഏറ്റെടുത്തു. കിഴക്കൻ ലഡാക്കിന്റെ ചുമതലയുള്ള ലേ ആസ്ഥാനമായുള്ള 14-ാം ഫയർ ആൻഡ് ഫ്യൂറി കോറിന്റെ മേധാവിയായി ലഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ ചുമതലയേറ്റത്.

അതിർത്തിത്തർക്കത്തിനു പരിഹാരം തേടി ചൈനയുടെ കമാൻഡറുമായി ഇനി നടക്കുന്ന ചർച്ചകളിൽ മേനോൻ ഇന്ത്യൻ സേനയെ പ്രതിനിധീകരിക്കും. ചൈനയുമായി ഏഴുവട്ടം ചർച്ച നടത്തിയശേഷം സ്ഥാനമൊഴിയുന്ന ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങിന്റെ സ്ഥാനത്തേക്കാണ് ജനറൽ മേനോൻ എത്തുന്നത്. ചൈനയുമായി നടന്ന അവസാന രണ്ടുഘട്ട ചർച്ചയിൽ ജനറൽ മേനോൻ പങ്കെടുത്തിരുന്നു.

സിഖ് റെജിമെന്റിലെ ഏറ്റവും മുതിർന്ന ഓഫീസറാണ് ഇദ്ദേഹം. നേരത്തെ കിഴക്കൻ കമാൻഡിലും 14-ാം കോറിന്റെ ആസ്ഥാനത്തും പ്രവർത്തിച്ചിരുന്നു. 2018 നവംബറിൽ അരുണാചൽപ്രദേശ് അതിർത്തിയിലെ ബുംലായിൽ ഇന്ത്യ-ചൈന ചർച്ചയിൽ ഹരീന്ദർ സിങ്ങിനൊപ്പം പങ്കെടുത്തു. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ചുമതലക്കാരനായാണ് ഹരീന്ദർ സിങ്ങിന്റെ മാറ്റം.

നിലവിൽ, കരസേനാ ആസ്ഥാനത്തെ സേനാ കംപ്ലെയിന്റ്സ് അഡൈ്വസറി ബോർഡ് അഡീഷനൽ ഡയറക്ടർ ജനറൽ ആണ്.ലഫ്. ജനറൽ ഹരീന്ദർ സിങ്ങിന്റെ പിൻഗാമിയായാണു നിയമനം. ഹരീന്ദർ ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ മേധാവിയാകും. കഴിഞ്ഞ 21ന് നടന്ന ആറാം ചർച്ചയിൽ ഹരീന്ദറിനൊപ്പം മേനോനും പങ്കെടുത്തു. 2018 നവംബറിൽ അരുണാചൽ അതിർത്തിയിലെ ബും ലായിൽ ഇന്ത്യ ചൈന ചർച്ചയിൽ കരസേനയെ പ്രതിനിധീകരിച്ചത് മേനോൻ ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP