Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്രനാൾ നിങ്ങൾ മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കിൽ വയ്ക്കും? ഒരുവർഷത്തിലേറെ തടങ്കലിൽ പാർപ്പിക്കാമോ? ജസ്റ്റീസ് എസ്.കെ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ചോദ്യം ഉന്നയിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ കേന്ദ്രസർക്കാരിന് മനംമാറ്റം; മെഹ്ബൂബ മുഫ്തിക്ക് മോചനം; ചൊവ്വാഴ്ച രാത്രിയോടെ വിട്ടയച്ചത് പരമോന്നത കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെ; കോടതിയെ സമീപിച്ചത് മകൾ ഇൽറ്റിജ; മോചനത്തെ സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള

എത്രനാൾ നിങ്ങൾ മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കിൽ വയ്ക്കും? ഒരുവർഷത്തിലേറെ തടങ്കലിൽ പാർപ്പിക്കാമോ? ജസ്റ്റീസ് എസ്.കെ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ചോദ്യം ഉന്നയിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ കേന്ദ്രസർക്കാരിന് മനംമാറ്റം; മെഹ്ബൂബ മുഫ്തിക്ക് മോചനം; ചൊവ്വാഴ്ച രാത്രിയോടെ വിട്ടയച്ചത് പരമോന്നത കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെ; കോടതിയെ സമീപിച്ചത് മകൾ ഇൽറ്റിജ; മോചനത്തെ സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പൊതുസുരക്ഷാ നിയമപ്രകാരം മുൻ മുഖ്യമന്ത്രിയെ ഒരുവർഷത്തിലേറെ വീട്ടുതടങ്കലിൽ പാർപ്പിക്കാമോ? സുപ്രീം കോടതി ഈ ചോദ്യം ചോദിച്ച് രണ്ട് ആഴ്ച കഴിയുമ്പോൾ ദാ ഉത്തരവ് എത്തിയിരിക്കുന്നു. പിഡിപി അദ്ധ്യക്ഷയും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കിൽ നിന്നും വിട്ടയച്ചിരിക്കുന്നു. മെഹ്ബൂബയുടെ മകൾ ഇൽറ്റിജ ട്വിറ്ററിൽ കുറിച്ചു: 'മെഹ്ബൂബ മുഫ്തിയുടെ അനധികൃത തടങ്കലിന് അവസാനമായിരിക്കുന്നു. ഈ കടുപ്പമേറിയ നാളുകളിൽ പിന്തുണച്ച എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.'

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തി തടവിലാക്കപ്പെട്ടത്. വ്യാഴ്ാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് മോചനം. മെഹബൂബയെ ചൊവ്വാഴ്ച രാത്രിയോടെയാണ് മോചിപ്പിച്ചത്.

മെഹ്ബൂബ മുഫ്തിയുടെ തടങ്കലിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടായതോടെയാണ് അവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. മെഹബൂബയെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും ജമ്മുകശ്മീർ ഭരണകൂടത്തെയും കോടതി ചോദ്യം ചെയ്തിരുന്നു. മെഹബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽവയ്ക്കുമെന്ന് കോടതി ചോദിച്ചു. ജസ്റ്റീസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

മെഹ്ബൂബ മുഫ്തിയെ ജയിൽ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ഇൽറ്റിജയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ തടവിലായിരുന്നു. ആദ്യം സർക്കാർ ഗെസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലുമാണ് തടവിലാക്കിയത്.

ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവർക്കൊപ്പം മെഹബൂബയ്ക്ക് എതിരെയും പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) ചുമത്തിയിരുന്നു. ഒമറും ഫാറൂഖും മാർച്ചിൽ പുറത്തിറങ്ങി. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള

മെഹബൂബ മുഫ്തിയെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള. മോചനവാർത്തയിൽ സന്തോഷമുണ്ടെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

മെഹബൂബയെ തടങ്കലിൽ പാർപ്പിച്ചത് അപഹാസ്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമായിരുന്നു. മെഹബൂബയെ സ്വാഗതം ചെയ്യുന്നു- ഒമർ അബ്ദുള്ള ട്വിറ്ററിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP