Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മാമാങ്കം ജൂറി പാതിക്ക് വെച്ച് ഉറങ്ങി പോയതുകൊണ്ട് പരാമർശം നഷ്ടമായ ചിത്രം; ഏഷ്യാനെറ്റ് സീരിയൽ അവാർഡിന് അയച്ച പടം അഡ്രസ്സ് മാറി എത്തിയതാണോ ഇട്ടിമാണി; ഇന്നത്തെ അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച പത്ത് ചിത്രങ്ങൾ; ഒരു യമണ്ടൻ പ്രേമകഥയിലെ ഒരു കോമഡി കണ്ട് ചിരിച്ച ജുറി അംഗത്തെ പുറത്താക്കണം എന്ന് മറ്റു ജൂറികളുടെ പരാമർശം'; ചലച്ചിത്ര അവാർഡിലെ ട്രോൾ ഇങ്ങനെ

'മാമാങ്കം ജൂറി പാതിക്ക് വെച്ച് ഉറങ്ങി പോയതുകൊണ്ട് പരാമർശം നഷ്ടമായ ചിത്രം; ഏഷ്യാനെറ്റ് സീരിയൽ അവാർഡിന് അയച്ച പടം അഡ്രസ്സ് മാറി എത്തിയതാണോ ഇട്ടിമാണി; ഇന്നത്തെ അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച പത്ത് ചിത്രങ്ങൾ; ഒരു യമണ്ടൻ പ്രേമകഥയിലെ ഒരു കോമഡി കണ്ട് ചിരിച്ച ജുറി അംഗത്തെ പുറത്താക്കണം എന്ന് മറ്റു ജൂറികളുടെ പരാമർശം'; ചലച്ചിത്ര അവാർഡിലെ ട്രോൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച ഇന്നുതന്നെ മോശം സിനിമകളെക്കുറിച്ചുള്ള ട്രോളുകളും വ്യാപകമാണ്. ഗോവിന്ദ് ബാലകൃഷ്ണൻ ഫേസ്‌ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഗോവിന്ദ് ബാലകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇന്നത്തെ അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച പത്ത് ചിത്രങ്ങൾ .ജൂറി പുറത്ത് വിടാത്ത വിവരം ഞാൻ രഹസ്യമായി കണ്ടെത്തിയത് ആണ്

മാമാങ്കം

സിനിമ കണ്ട് തീർത്തിട്ട് പരാമർശം നൽകാൻ ഇരുന്ന ജൂറി പാതിക്ക് വെച്ച് ഉറങ്ങി പോയതുകൊണ്ട് പരാമർശം നഷ്ടമായ ചിത്രം. ഇങ്ങനൊരു അനുഭവം ഉണ്ടായതിൽ ജൂറി ഖേദം പ്രകടിപ്പിച്ചു.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

ഏഷ്യനെറ്റ് സീരിയൽ അവാർഡിന് അയച്ച പടം അഡ്രസ്സ് മാറി ഇവിടെ എത്തിയത് ആണെന്നും, അഡ്രസ്സ് എഴുതുമ്പോൾ അണിയറ പ്രവർത്തകർ കൂടുതൽ ശ്രദ്ധ കാണിക്കണം എന്നും ജൂറി പ്രത്യേകം പരാമർശിച്ചു.

ഒരു യമണ്ടൻ പ്രേമകഥ

ഈ സിനിമയിലെ ഏതോ ഒരു കോമഡി കണ്ട് ചിരിച്ച ജുറി അംഗത്തെ അവാർഡ് കമ്മറ്റിയിൽ നിന്നും പുറത്താക്കണം എന്ന് മറ്റു ജൂറികൾ പരാമർശം നടത്തി.

എടക്കാട് ബറ്റാലിയൻ

ജൂറി ഒന്നടങ്കം എണീറ്റ് കുനിഞ്ഞു നിന്ന് ബഹുമാനിച്ച ചിത്രം. ഇതിനെ പറ്റി കൂടുതൽ ഒന്നും പരാമർശിപ്പിക്കരുത് എന്നും ജൂറി പരാമർശിച്ചു.

ജാക്ക് ഡാനിയൽ

ഏറ്റവും ലളിതമായ വാക്കുകളിൽ ജൂറി പരാമർശം രേഖപ്പെടുത്തിയ ചിത്രം. 'ഇതെന്ത് മൈ#@ ?' എന്നാണ് ജൂറി പരാമർശിച്ചത്.

തൃശൂർ പൂരം

ജൂറി ഈ ചിത്രത്തെ പറ്റി പരാമർശിച്ചത് ഇങ്ങനെ - മലയാള സിനിമയേക്കാൾ പഴക്കമുള്ള കഥ ഒരു ഉളുപ്പും ഇല്ലാതെ എഴുതി പടച്ചുവിടാൻ തോന്നിയ കഥാകൃത്തിന്റെ നൈസർഗികമായ തൊലിക്കട്ടി, അത് സിനിമ ആക്കിയാൽ വിജയിക്കും എന്ന് വിശ്വസിച്ച സംവിധായകന്റെ നിഷ്‌കളങ്കത, അതിന് വേണ്ടി പൈസ മുടക്കിയ നിർമ്മാതാവിന്റെ കൃമികടി !

മേരാ നാം ഷാജി

ഏറ്റവും വേഗത്തിൽ ജൂറി പരാമർശം ലഭിച്ച ചിത്രം. സിനിമ തുടങ്ങി പത്ത് മിനിറ്റ് ആയപ്പോഴേക്കും, 'ബാക്കി കാണണോ ?' എന്ന പരാമർശം ആണ് പ്രസ്തുത ചിത്രത്തിന് ലഭിച്ചത്.

മിഖായേൽ

ഒരേ കഥ തന്നെ മൂന്നാമത്തെ വർഷവും സിനിമയാക്കി അയക്കാൻ ഹനീഫ് അദേനിക്ക് നാണമില്ലേ എന്ന് ജൂറി പരാമർശിച്ചു. അടുത്ത പടത്തിനും ഇതേ കഥ ആണെങ്കിൽ അവാർഡിന് അയക്കരുത് എന്നും ജൂറി കൂട്ടിച്ചേർത്തു.

ഇരുപത്തൊന്നാം നൂറ്റാണ്ട്

സിനിമയുടെ സംവിധായകന് കണക്കിന് പരാമർശം കിട്ടി എന്നാണ് അറിയാൻ കഴിഞ്ഞത്, എന്ത് പരാമർശം ആണെന്ന് ജൂറി വെളിപ്പെടുത്താൻ തയ്യാറായില്ല.

ഹാപ്പി സർദാർ

മേലാൽ ഇമ്മാതിരി പടങ്ങൾ അവാർഡിന് അയച്ചു പോകരുത് എന്ന് ജൂറി കർശനമായ പരാമർശം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP