Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ തർക്കവുമായി രണ്ട് പേർ; എന്റെ പോത്താണെന്ന് പരാതിക്കാരൻ; അയാൾ കള്ളം പറയുകയാണെന്ന് എതിർകക്ഷി; സത്യം തെളിയിക്കാൻ പൊലീസ് കണ്ടെത്തിയ മാർഗം വൈറൽ

ന്യൂസ് ഡെസ്‌ക്‌

ലക്നൗ: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വിചിത്ര മാർഗത്തിലൂടെ തെളിയിച്ച് പൊലീസ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പോത്തിനെ വിളിക്കാൻ ഇരുവരോടും ഒരേസമയം ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോത്ത് യഥാർഥ ഉടമയുടെ അടുത്തേയ്ക്ക് പോയതിനെ മുൻനിർത്തിയാണ് പൊലീസ് പ്രശ്നം പരിഹരിച്ചത്.

കനൗജിലെ ജലേശ്വർ നഗരത്തിലാണ് സംഭവം. കൂട്ടുകാരൻ ധർമ്മേന്ദ്ര തന്റെ പോത്തിനെ മോഷ്ടിച്ചു എന്ന് കാട്ടി വീരേന്ദ്ര നൽകിയ പരാതിയാണ് ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ധർമ്മേന്ദ്ര പോത്തിനെ മറ്റൊരാൾക്ക് വിറ്റതായും വീരേന്ദ്രയുടെ പരാതിയിൽ പറയുന്നു. എന്നാൽ ധർമ്മേന്ദ്ര ഈ ആരോപണം നിഷേധിച്ചു. പോത്ത് തന്റേത് തന്നെയാണെന്നും വാദിച്ചു.

തർക്കം മൂർച്ഛിച്ചതോടെ പ്രശ്ന പരിഹാരത്തിന് പോത്തിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരോടും ഒരേ സമയം പോത്തിനെ വിളിക്കാൻ പറഞ്ഞു. യഥാർഥ ഉടമസ്ഥനെ തിരിച്ചറിയാനാണ് വ്യത്യസ്ത ഉപായം പൊലീസ് സ്വീകരിച്ചത്. ഇതനുസരിച്ച് പോത്ത് ധർമ്മേന്ദ്രയുടെ അടുത്തേയ്ക്ക് പോയതോടെ പ്രശ്നം തീർന്നു.

ഞായറാഴ്ചയാണ് സംഭവം. ധർമ്മേന്ദ്ര വിറ്റ പോത്തിനെ വീണ്ടും വിൽക്കാൻ റസൂൽബാദ് സ്വദേശി കന്നുകാലി വിൽപ്പന ചന്തയിൽ എത്തി. ഇവിടെ വച്ച് റസൂൽബാദ് സ്വദേശിയും വീരേന്ദ്രയും തമ്മിൽ അടിപിടി നടന്നു. പോത്ത് തന്റേതാണ് എന്ന് പറഞ്ഞാണ് വീരേന്ദ്ര വഴക്കിന് പോയത്. എന്നാൽ പോത്ത് ധർമ്മേന്ദ്രയാണ് തനിക്ക് വിറ്റതെന്ന് റസൂൽബാദ് സ്വദേശി വാദിച്ചു. 19000 രൂപയ്ക്കാണ് പോത്തിനെ റസൂൽബാദ് സ്വദേശിക്ക് വിറ്റതെന്ന് ധർമ്മേന്ദ്ര പൊലീസിന് മൊഴി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP