Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങളൊക്കെ മരിക്കണോ ...അതാണോ വേണ്ടത്? എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് അതാണോ? ജീവിക്കാനാണ് ഞാൻ ഈ തെരുവിൽ വന്ന് നിൽക്കുന്നത്; ഇതുപോലെ നിരവധി കച്ചവടക്കാർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്; ഞങ്ങളുടേത് മാത്രമാണ് പ്രശ്‌നം': ഇരുമ്പനത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായ ട്രാൻസ്‌ജെൻഡർ യുവതി സജ്‌ന ഷാജിക്ക് സംരക്ഷണം നൽകാമെന്ന് ആരോഗ്യമന്ത്രി ഏറ്റതിന് പിന്നാലെ കച്ചവടം പൂട്ടിച്ച് നഗരസഭ ഹെൽത്ത് വിഭാഗം; സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ സഹായവാഗ്ദാനവുമായി നടൻ ജയസൂര്യ

'ഞങ്ങളൊക്കെ മരിക്കണോ ...അതാണോ വേണ്ടത്? എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് അതാണോ? ജീവിക്കാനാണ് ഞാൻ ഈ തെരുവിൽ വന്ന് നിൽക്കുന്നത്; ഇതുപോലെ നിരവധി കച്ചവടക്കാർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്; ഞങ്ങളുടേത് മാത്രമാണ് പ്രശ്‌നം': ഇരുമ്പനത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായ ട്രാൻസ്‌ജെൻഡർ യുവതി സജ്‌ന ഷാജിക്ക് സംരക്ഷണം നൽകാമെന്ന് ആരോഗ്യമന്ത്രി ഏറ്റതിന് പിന്നാലെ കച്ചവടം പൂട്ടിച്ച് നഗരസഭ ഹെൽത്ത് വിഭാഗം; സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ സഹായവാഗ്ദാനവുമായി നടൻ ജയസൂര്യ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജീവിക്കാൻ വേണ്ടി കൊച്ചിയിൽ ബിരിയാണിക്കച്ചടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജന ഷാജിക്ക്‌നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ സഹായവും സംരക്ഷണവും നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംരക്ഷണം നൽകുന്നതിന് പകരം സജനയെ പട്ടിണിക്കിടാനാണ് കൊച്ചി നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ തീരുമാനം. വാർത്ത വന്ന് ഒരുമണിക്കൂറിനകം, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വന്ന് കച്ചവടം പൂട്ടാൻ സജനയോട് ആവശ്യപ്പെട്ടു. മറ്റുവഴിയോര കച്ചവടക്കാരെ വിലക്കാതെ തന്നെ മാത്രം വിലക്കുന്നത് വിവേചനമെന്നാണ് സജന പറയുന്നത്. ഫുഡ് ആൻഡ് സേഫ്റ്റീടെ ലൈസൻസ് തനിക്കുണ്ടെന്നും അവർ പുതിയ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു.

'ഹെൽത്തീന്നൊക്കെ ആൾക്കാര് വന്നിട്ടുണ്ട്. ഞങ്ങളോട് ഇവിടെ കച്ചവടം ചെയ്യേണ്ടെന്നാണ് സാറ് പറഞ്ഞത്. ഫുഡ് ആൻഡ് സേഫ്റ്റീടെ ലൈസൻസും ഉണ്ട്. ഈ സാറാണ് പറഞ്ഞിരിക്കുന്നത്. ഓഫീസിലേക്ക് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ തീരുമാനിക്കുക. ജീവിക്കാനാണ് ഞാൻ ഈ തെരുവിൽ വന്ന് നിൽക്കുന്നത്. ഇതുപോലെ നിരവധി കച്ചവടക്കാർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. അതൊന്നും ഈ സാറിനൊന്നും പ്രശ്‌നമില്ല. ഞങ്ങളുടേത് മാത്രമാണ് പ്രശ്‌നം. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ തന്നെ പറയുക. ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ടാണ്. ഞങ്ങളൊക്കെ മരിക്കണോ ...അതാണോ വേണ്ടത്? എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് അതാണോ?

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്‌ന ഷാജി ജീവിക്കുന്നത്. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞതോടെയാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. തങ്ങൾ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാൻ മറ്റു മാർഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവർ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ പറയുന്നു.

'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നിൽക്കുന്നവർ. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്,' സജന പറയുന്നു.

കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വിൽപ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവർ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

' നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാൻ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,' സജന ഷാജി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങൾക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവർ പറയുന്നു.

സജനയ്ക്ക് സഹായവാഗ്ദാനവുമായി ജയസൂര്യ

സജനയുടെ കഥ അറിഞ്ഞ് സഹായവ്ഗാദനവുമായി നടൻജയസൂര്യ എത്തി. ബിരിയാണിക്കട തുടങ്ങാൻ ജയസൂര്യ സാമ്പത്തികസഹായം നൽകും.

പിന്തുണയുമായി ഫഹദും നസ്രിയയും കനിയും ശ്രിന്ദയും

സജന ഷാജിക്ക് പിന്തുണയുമായി നടൻ ഫഹദ് ഫാസിലും നടി നസ്രിയ നസീമും എത്തി. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജനയുടെ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പംഫഹദ് ഫാസിലും വീഡിയോ ഫേസ്‌ബുക്ക് പേജിൽ പങ്കു വെച്ചിട്ടുണ്ട്. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

മന്ത്രി കെ.കെ.ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. സജനയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ഉറപ്പ് നൽകി. പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകും.

സമൂഹത്തിൽ സ്ത്രീയും പുരുഷനും എന്നപോലെ ട്രാൻസ്‌ജെൻഡർ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. ഈ സർക്കാർ വന്നതിനുശേഷം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഐഡി കാർഡ് നൽകിയും ട്രാൻസ്‌ജെൻഡർ കൗൺസിൽ ഇതിൽ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴിൽ വായ്പാ സൗകര്യങ്ങൾ, തുല്യതാ വിദ്യാഭ്യാസം മുതൽ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവർക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സർക്കാർ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ മുഖാന്തരം പ്രശ്‌നത്തിൽ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP