Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

1935ൽ തിരുവിതാംകൂർ മഹാരാജാവ് രാമവർമ ശ്രീ ചിത്തിര തിരുനാൾ ഉദ്ഘാടനം ചെയ്ത പാലം; മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച കരുത്തൻ; പ്രേംനസീർ, സത്യൻ, രാഗിണി തുടങ്ങി ഒട്ടേറെ താരങ്ങളുടെ അഭിനയ മൂഹൂർത്തങ്ങൾക്കൊപ്പം അഭ്രപാളികളിൽ തെളിഞ്ഞ ദൃശ്യവിസ്മയം; 85 വർഷത്തിന്റെ നിറവിൽ നേര്യമംഗലം ആർച്ച് പാലം

1935ൽ തിരുവിതാംകൂർ മഹാരാജാവ് രാമവർമ ശ്രീ ചിത്തിര തിരുനാൾ ഉദ്ഘാടനം ചെയ്ത പാലം; മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച കരുത്തൻ; പ്രേംനസീർ, സത്യൻ, രാഗിണി തുടങ്ങി ഒട്ടേറെ താരങ്ങളുടെ അഭിനയ മൂഹൂർത്തങ്ങൾക്കൊപ്പം അഭ്രപാളികളിൽ തെളിഞ്ഞ ദൃശ്യവിസ്മയം; 85 വർഷത്തിന്റെ നിറവിൽ നേര്യമംഗലം ആർച്ച് പാലം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച നിർമ്മാണ മികവ്. വന്മരങ്ങൾ കടപുഴകി വന്നിടിച്ചിട്ടും അനക്കമേൽക്കാത്ത കരുത്തിന്റെ പ്രതീകം. എം ജി ആർ, രാജ്കുമാർ, പ്രേംനസീർ, സത്യൻ, രാഗിണി, ഷീല തുടങ്ങി ഒട്ടേറെ താരങ്ങളുടെ അഭിനയമൂഹൂർത്തങ്ങൾക്കൊപ്പം അഭ്രപാളികളിൽ തെളിഞ്ഞ ദൃശ്യവിസ്മയം. 85-ന്റെ നിറവിലെത്തി നിൽക്കുന്ന നേര്യമംഗലം ആർച്ച് പാലത്തിന്റെ സവിഷേതകൾ ഇങ്ങനെ:

1935-മാർച്ച് 2-ന് തിരുവിതാംകൂർ മഹാരാജാവ് രാമവർമ ശ്രീ ചിത്തിരതിരുനാളാണ് പാലം ഉൽഘാടനം ചെയ്തത്. 1961 ലും 2018ലും 2019-ലുമുണ്ടായ മൂന്ന് പ്രളയങ്ങളെ അതിജീവിച്ച പാലത്തിന് ഇപ്പോഴും തെല്ലും ബലക്ഷയമില്ലന്നാണ് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളത്.സാങ്കതിക വിദ്യ കാര്യമായൊന്നും വികസിക്കാത്ത കാലഘട്ടത്തിൽ ബ്രിട്ടീഷ് വിദഗ്ധന്റെ രൂപകൽപ്പനയ്ൽ പിറവിയെടുത്ത ഈ പാലം അക്കാലത്തെ എഞ്ചിനിയറിങ് രംഗത്തെ വിസ്മയം തന്നെയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഹൈറേഞ്ചിൽ നിന്നും തേയിലയും സുഗന്ധവിളകളും കൊച്ചിയിലെത്തിക്കുന്നതിനായി ബ്രിട്ടിഷുകാർ നിർമ്മിച്ചതാണ് പാലം.214 മീറ്റർ നീളവും 4.90 മീറ്റർ വീതം വീതിയുള്ള 5 ആർച്ചുകളുമുള്ള പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് പാലമെന്ന ്ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാറിലേയ്ക്കുള്ള പ്രധാന യാത്രമാർഗ്ഗമാണ് പെരിയാറിന് കുറുകെ തീർട്ടുള്ള ഈ പാലം. പാലം നിർമ്മിക്കുന്നതിന് മുമ്പ് തന്നെ മൂന്നാർ ഭാഗത്തേയ്ക്കുള്ള റോഡ് നിർമ്മാണം പൂർത്തിയായിരുന്നു.1931 മാർച്ചിൽ തിരുവിതാംകൂർ മഹാറാണി റീജന്റ് സേതുലക്ഷ്മി ഭായി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

1872-ൽ ബ്രിട്ടിഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ രൂപപ്പെടുത്തിയിരുന്നു. കാലക്രമേണ തേയില ഫാക്ടറികളും ഉയർന്നു. കൊളുന്ത് ഫാക്ടറികളിലെത്തിക്കാനും മറ്റുമായി മൂന്നാറിൽ റെയിൽപാതയും വികസിപ്പിച്ചിരുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന തേയില റോപ്വേയിലും റോഡ് മാർഗവുമായി തേനി വഴി തൂത്തുക്കുടിയിലെത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു പതിവ്.1924 ജൂലൈയിലുണ്ടായ മഹാപ്രളയത്തിലും (99ലെ വെള്ളപ്പൊക്കം) ഉരുൾപൊട്ടലിലും മൂന്നാറിലെ ഗതാഗത സംവിധാനങ്ങൾ പാടെ താറുമാറായി. റെയിലും റോപ്പ് വേയും ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ നിർമ്മിക്കായി സാധന-സാമഗ്രികൾ കൊണ്ടുപോകാൻ നേരത്തെ കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, കുറത്തിക്കുടി, മാങ്കുളം വഴി മൂന്നാറിലെത്തുന്ന തരത്തിൽ റോഡ് നിർമ്മിച്ചിരുന്നു.

99-ലെ വെള്ളപ്പൊക്കത്തിൽ പീണ്ടിമേട് ഭാഗത്തെ കരിന്തിരി മലയിടിഞ്ഞ് റോഡ് ഇല്ലാതായതോടെ സുരക്ഷിതയാത്ര മാർഗ്ഗമെന്ന നിലയിൽ 1927 ഒക്ടോബറിൽ കോതമംഗലം, നേര്യമംഗലം വഴി മൂന്നാർ റോഡ് നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇവിടെ പാലം നിർമ്മിച്ചത്. സിമന്റിന് പകരം കുമ്മായവും ശർക്കരയും കൂട്ടിയുള്ള സുർക്കി മിശ്രിതമാണ് പാലം നിർമ്മാണാത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഉദ്ഘാടനത്തിനെത്തുന്ന മഹാരാജാവിന് വിശ്രമിക്കാനും പിൽക്കാല ആവശ്യങ്ങൾക്കുമായി പാലത്തിനു സമീപം ടൂറിസ്റ്റ് ബംഗ്ലാവും നിർമ്മിച്ചിരുന്നു.

ഇരുകരകളിലും അപ്രോച്ച് റോഡ്, പുൽത്തകിടി,പൂന്തോട്ടം മുതലായവയും നിർമ്മിച്ചിരുന്നു. പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കാൻ കുറച്ചുഭാഗത്ത് തേയിലച്ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. ഇരുകരകളിലും പുഴയിലേക്കിറങ്ങാൻ മനോഹരമായ കൽപടവുകളും അപ്രോച്ച് റോഡിന്റെ വശങ്ങളിൽ കരിങ്കൽതൂണുകളും ഇതിന് സമീപത്ത് ഒരു മീറ്റർ ഉയരത്തിൽ അലുമിനിയത്തിൽ തീർത്ത വലകളും സ്ഥാപിച്ചിരുന്നു. ഇവയെല്ലാം പിൽക്കാലത്ത് നശിപ്പിക്കപ്പെട്ടു. പൈതൃക സ്മാരകമായി സൂക്ഷിക്കാമായിരുന്ന ടിബി ഏതാനും വർഷം മുൻപു പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റി. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നുമൊക്കെ മൂന്നാറിനു പോയിരുന്ന വിഐപികളും മറ്റും വിശ്രമത്തിനായി ടിബിയിൽ കയറുകയും പാലവും പെരിയാറുമടങ്ങുന്ന പ്രദേശത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP