Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുത്; വിചിത്രവാദവും പ്രതിഷേധവുമായി ബി.ജെ,പി നേതാവ്; ഗുവാഹത്തിയിലെ മൃഗശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത് സ്വയം ആന്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് പരിചയപ്പെുത്തി

മറുനാടൻ ഡെസ്‌ക്‌

ഗോഹട്ടി: മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന വിചിത്ര ആവശ്യവുമായി ബിജെപി നേതാവിന്റെ പ്രതിഷേധം. അസം ബിജെപി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്. ആന്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സത്യ രഞ്ജൻ ബോറയുടെയും സംഘത്തിന്റെയും പ്രതിഷേധം.

അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ ഇവർ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

'ഹിന്ദു സമൂഹത്തിൽ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മൾ മുൻഗണന നൽകുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കൾക്ക് ഭക്ഷണമെന്ന പേരിൽ സർക്കാർ തന്നെ ബീഫ് വിതരണം ചെയ്യുന്നു. മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. മ്ലാവുകളെ കടുവകൾക്ക് ഭക്ഷിക്കാൻ നൽകിക്കൂടേ?'- സത്യ രഞ്ജൻ ചോദിച്ചു.

സെൻട്രൽ സൂ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് മൃഗശാലയിൽ നൽകുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മരിസ്വാമി പറഞ്ഞു. നിയമപ്രകാരം മൃഗശാലയിലെ മൃഗങ്ങളെ മാസംഭുക്കുകൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല. തന്നെയുമല്ല, മ്ലാവുകൾ വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്. അവയെ സംരക്ഷിക്കണമെന്നാണ് രാജ്യാന്തര ചട്ടം.അതേസമയം, സത്യ രഞ്ജൻ ബോറ ബിജെപി പ്രവർത്തകനല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP