Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം; സംഘടന തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കെപിസിസി; മൂന്ന് ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകാൻ ബാങ്ക് ചെയർമാനായ കെപിസിസി അംഗത്തിന് നിർദ്ദേശം; സമരവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള പുകമറയെന്ന് ആക്ഷേപം; നിയമനത്തിന് ലക്ഷങ്ങൾ കൈപറ്റിയതായും യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം; സംഘടന തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കെപിസിസി; മൂന്ന് ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകാൻ ബാങ്ക് ചെയർമാനായ കെപിസിസി അംഗത്തിന് നിർദ്ദേശം; സമരവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള പുകമറയെന്ന് ആക്ഷേപം; നിയമനത്തിന് ലക്ഷങ്ങൾ കൈപറ്റിയതായും യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ജാസിം മൊയ്തീൻ

കണ്ണൂർ: കോൺഗ്രസ് നിയന്ത്രണത്തിനുള്ള സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയത് സംബന്ധിച്ച് കണ്ണൂർ കല്ല്യാശ്ശേരിയിൽ കോൺഗ്രസിനകത്ത് പ്രതിഷേധം രൂക്ഷമായി. കെപിസിസി അംഗം എംപി ഉണ്ണിക്കൃഷ്ണൻ ചെയർമാനായ പഴയങ്ങാടി അർബർ കോ-ഓപ്പറേറ്റീവ് ബാങ്കിൽ സജീവ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ സംഘടനതലത്തിൽ അന്വേഷണം നടത്താൻ കെപിസിസി ഉത്തരവിട്ടു. മൂന്ന് ദിവസങ്ങൾക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കെപിസിസി് നിർദ്ദേശം നൽകിയിട്ടുണ്ട്.

യോഗ്യരായ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അപേക്ഷ അവഗണിച്ചുകൊണ്ട് സിഐടിയു നേതാവിന്റെ മകനും സജീവ ഡിവൈഎഫ്ഐ പ്രവർത്തകനുമായ ആൾക്ക് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ശനിയാഴ്ച മുതൽ സമരം ആരംഭിച്ചിരുന്നു. എന്നാൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചതോടെ യൂത്ത് കോൺഗ്രസ് സമരം താത്കാലികമായി നിർത്തിവെച്ചു. യോഗ്യരായ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവഗണിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയത് എന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.

ഇതിനായി ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകാനായി റാങ്ക് ലിസ്റ്റിൽ തിരിമറികൾ നടത്തിയിട്ടുണ്ട്. നിരവധി പ്രവർത്തകർ പാർട്ടിക്ക് വേണ്ടി തെരുവിൽ തല്ലുകൊള്ളുമ്പോഴും പാർട്ടി നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ ജോലിയും സ്ഥാനങ്ങളുമെല്ലാം എതിർപാർട്ടിക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ്. ജില്ലയിലെ സഹകരണ ബാങ്കുകൾ ആരുടെയും തറവാട്ട് സ്വത്തല്ല. പാർട്ടി പ്രവർത്തകർ കഷ്ടപ്പെട്ട് വളർത്തിയെടുത്ത സ്ഥാപനങ്ങളാണ് ഈ ബാങ്ക് അടക്കമുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ. തലപ്പത്തിരിക്കുന്നവർ മാത്രമല്ല അതിന്റെ ഭരണാധികാരികൾ. അവരെ പാർട്ടി തീരുമാനിച്ചതാണ്.

നിർഭാഗ്യവശാൽ ചില അൽപന്മാരാണ് ഇപ്പോൾ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നത്.കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും യോഗ്യരായ നിരവധി പേരുണ്ടായിരിക്കെ ഇപ്പോൾ നടത്തിയിരിക്കുന്ന നിയമനം അനീതിയാണ്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. കെപിസിസി വിഷയത്തിൽ ഇടപെട്ട സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആരംഭിച്ച പ്രതിഷേധസമരം നിർത്തിവെച്ചതായി ജില്ല പ്രസിഡണ്ട് സുധീപ് ജെയിംസ് പറഞ്ഞു.

കെപിസിസി അംഗം ചെയർമാനായിരിക്കുന്ന ബാങ്കിനെതിരെ യൂത്ത് കോൺഗ്രസ് തന്നെ സമരവുമായി രംഗത്ത് വന്നത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ഇത്ര പെട്ടെന്ന് തന്നെ കെപിസിസി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. നേരത്തെയും ഈ ബാങ്കിനെതിരെ സമാനാമായ ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വരികയും ബാങ്കിന് മുന്നിൽ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലും പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിന്റെ തുടർച്ചയുണ്ടായില്ല.

കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ, മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.പി. കരുണാകരൻ മാസ്റ്റർ, കല്ല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ എന്നിവർ കെ.പി.സി. സി. പ്രസിഡന്റിന് നൽകിയ പരാതിയെ തുടർന്നാണ് സംഘനതലത്തിൽ അന്വേഷണത്തിന് കെപിസിസി നിർദ്ദേശം നൽകിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.അനിൽകുമാർ,കണ്ണൂരിന്റെ സംഘടന ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് എന്നിവരെയാണ് സംഘടനതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസങ്ങൾക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കെപിസിസി നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP